പ​ര​പ്പ​യി​ല്‍ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ്‌ അ​നു​വ​ദി​ച്ചു
Thursday, February 25, 2021 1:17 AM IST
പ​ര​പ്പ: പ​ര​പ്പ​യി​ല്‍ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ്‌ അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗം തി​ങ്ങി​പാ​ര്‍​ക്കു​ന്ന ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച്‌ ഒ​രു ട്രൈ​ബ​ല്‍ ഓ​ഫീ​സ്‌ അ​നു​വ​ദി​ക്ക​ണ​മെ​ന്ന സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ്‌ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്‌.
ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍ തി​ങ്ങി​പാ​ര്‍​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ല്‍ നി​ന്നു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ട്രൈ​ബ​ല്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ച്‌ കാ​സ​ര്‍​ഗോ​ഡ് എ​ത്ത​ണ​മാ​യി​രു​ന്നു. പ​ര​പ്പ​യി​ല്‍ ഓ​ഫീ​സ്‌ അ​നു​വ​ദി​ച്ച​തോ​ടെ മ​ല​യോ​ര ജ​ന​ത​യ്‌​ക്ക്‌ വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണ്‌ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്‌. ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍, അ​സി. ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​ര്‍, ക്ല​ര്‍​ക്ക്‌ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​സ്‌​തി​ക​ളോ​ടെ​യാ​ണ്‌ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ്‌ അ​നു​വ​ദി​ച്ച​തെ​ന്നും ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫീ​സ്‌ അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്ത്‌ വ​യ​നാ​ട്‌ ജി​ല്ല ക​ഴി​ഞ്ഞാ​ല്‍ നി​ല​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ട്ടി​ക വ​ര്‍​ഗ ജ​ന​സം​ഖ്യ​യു​ള്ള ജി​ല്ല​യാ​ണ്‌ കാ​സ​ര്‍​ഗോ​ഡ്. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 18 ശ​ത​മാ​ന​മാ​ണി​ത്‌. 1,262 ഊ​രു​ക​ളി​ലാ​യി 21,283 പ​ട്ടി​ക വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളി​ലാ​യി 83,865 ജ​ന​സം​ഖ്യ​യാ​ണ്‌ ജി​ല്ല​യി​ലു​ള്ള​ത്‌.
കാ​സ​ര്‍​ഗോ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ന്‍റെ ആ​വി​ര്‍​ഭാ​വം മു​ത​ല്‍ 2003 വ​രെ 30,000ല്‍ ​താ​ഴെ മാ​ത്ര​മാ​യി​രു​ന്നു പ​ട്ടി​ക​വ​ര്‍​ഗ ജ​ന​സം​ഖ്യ. ഇ​തി​ല്‍ അ​ന്ന​ത്തെ ഹൊ​സ്‌​ദു​ര്‍​ഗ്‌ താ​ലൂ​ക്കി​ല്‍ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്ര​മേ പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രു​ണ്ടാ​യി​രു​ന്നു​ള്ളു. എ​ന്നാ​ല്‍ 2002 ലെ ​പ​ട്ടി​ക വ​ര്‍​ഗ ലി​സ്റ്റ്‌ ഭേ​ദ​ഗ​തി​യെ തു​ട​ര്‍​ന്ന്‌ 28,000 ഓ​ളം മ​റാ​ഠി വി​ഭാ​ഗ​ക്കാ​ര്‍ പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര​ല്ലാ​താ​വു​ക​യും പ​ക​ര​മാ​യി 42,000 ത്തോ​ളം മാ​വി​ല​ന്‍, മ​ല​വേ​ട്ടു​വ വി​ഭാ​ഗ​ക്കാ​ര്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ക​യും ചെ​യ്‌​തു.
ഇ​വ​രാ​ക​ട്ടെ പ​ഴ​യ ഹൊ​സ്‌​ദു​ര്‍​ഗ്‌ താ​ലൂ​ക്കി​ന്‍റെ(​നി​ല​വി​ല്‍ ഹൊ​സ്‌​ദു​ര്‍​ഗ്‌, വെ​ള്ള​രി​ക്കു​ണ്ട്‌ താ​ലൂ​ക്കു​ക​ള്‍) തെ​ക്ക​ന്‍ ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​ച്ചു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ക്കു​ക​യും ചെ​യ്‌​തു. 2012ല്‍ ​മ​റാ​ഠി വി​ഭാ​ഗ​ക്കാ​ര്‍ വീ​ണ്ടും പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ജി​ല്ല​യി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഓ​ഫീ​സി​ലെ ജോ​ലി​ഭാ​ര​വും വ​ര്‍​ദ്ധി​ച്ചു. 1.5 ല​ക്ഷ​ത്തോ​ളം പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രു​ള്ള വ​യ​നാ​ട്‌ ജി​ല്ല​യി​ല്‍ ഒ​രു ഐ​റ്റി​ഡി​പി​യും ര​ണ്ട് ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്റ്‌ ഓ​ഫീ​സും പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍്‌​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്‌. പാ​ല​ക്കാ​ട്‌, ഇ​ടു​ക്കി, എ​ന്നീ ജി​ല്ല​ക​ളി​ലും ഓ​രോ ഐ​റ്റി​ഡി​പി​യും ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.
നേ​ര​ത്തെ കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്‌​ദു​ര്‍​ഗ്‌ എ​ന്നീ ര​ണ്ടു താ​ലൂ​ക്കു​ക​ളും കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ച​ശ്വ​രം കാ​ഞ്ഞ​ങ്ങാ​ട്‌, നീ​ലേ​ശ്വ​രം എ​ന്നീ നാ​ലു ബ്ലോ​ക്കു​ക​ളു​മാ​ണ് ‌ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്‌. 2010ന്‌ ​ശേ​ഷം മ​ഞ്ചേ​ശ്വ​രം, വെ​ള്ള​രി​ക്കു​ണ്ട്‌ എ​ന്നീ താ​ലൂ​ക്കു​ക​ളും കാ​റ​ഡു​ക്ക, പ​ര​പ്പ എ​ന്നീ ബ്ലോ​ക്കു​ക​ളും രൂ​പീ​കൃ​ത​മാ​യി.
ജി​ല്ല​യി​ലെ പ​ട്ടി​ക വ​ര്‍​ഗ ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലും പ​ര​പ്പ ബ്ലോ​ക്ക്‌ പ്ര​ദേ​ശം മു​ഴു​വ​നാ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന വെ​ള്ള​രി​ക്കു​ണ്ട്‌ താ​ലൂ​ക്കി​ലാ​ണ് ‌. ഈ ​പ്ര​ദേ​ശ​ത്തു​ള്ള പ​ട്ടി​ക​വ​ര്‍​ഗ സ​ങ്കേ​ത​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം ജി​ല്ലാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഓ​ഫീ​സി​ല്‍ എ​ത്ത​ണ​മെ​ങ്കി​ലും ര​ണ്ടു മു​ത​ല്‍ മൂ​ന്ന​ര മ​ണി​ക്കൂ​ര്‍ യാ​ത്ര ചെ​യ്യേ​ണ്ട​തു​ണ്ട്‌.