ട്രെ​യി​നി അ​ന​ലി​സ്റ്റ് ഒ​ഴി​വ്
Thursday, February 25, 2021 1:17 AM IST
കാ​സ​ർ​ഗോ​ഡ്: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ കാ​സ​ര്‍​ഗോ​ഡ് റീ​ജ​ൺ ഡ​യ​റി ലാ​ബി​ല്‍ പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, വെ​ള്ളം, കാ​ലി​ത്തീ​റ്റ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് കെ​മി​സ്ട്രി, മെ​ക്രോ​ബ​യോ​ള​ജി ട്രെ​യി​നി അ​ന​ലി​സ്റ്റു​ക​ളെ നി​യ​മി​ക്കു​ന്നു. കെ​മി​സ്ട്രി ട്രെ​യി​നി അ​ന​ലി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ബി​ടെ​ക്/​ബി​എ​സ്‌‌​സി ഡ​യ​റി സ​യ​ന്‍​സോ ബി​എ​സ്‌​സി കെ​മി​സ്ട്രി, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കെ​മി​സ്ട്രി ബി​രു​ദ​മോ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. ബി ​ടെ​ക്/​ബി​എ​സ്‌​സി ഡ​യ​റി സ​യ​ന്‍​സോ മൈ​ക്രോ ബ​യോ​ള​ജി ബി​രു​ദ​മു​ള്ള​വ​ര്‍​ക്ക് മൈ​ക്രോ​ബ​യോ​ള​ജി ട്രെ​യി​നി അ​ന​ലി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. അ​പേ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, റീ​ജ​ൺ ഡ​യ​റി ലാ​ബ് കാ​സ​ര്‍​ഗോ​ഡ്, നാ​യി​ക്കാ​പ്പ്, കു​മ്പ​ള പി​ഒ, പി​ന്‍. 671321 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 9496514910.

ഓ​വ​ര്‍​സി​യ​ർ ഒ​ഴി​വ്

മം​ഗ​ല്‍​പ്പാ​ടി: പ​ഞ്ചാ​യ​ത്തി​ല്‍ എം​ജി​എ​ന്‍​ആ​ര്‍​ജി​എ​സ് ഓ​വ​ര്‍​സി​യ​റു​ടെ ഒ​ഴി​വി​ലേ​ക്ക് മാ​ര്‍​ച്ച് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. സി​വി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ​യും ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​വു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04998-240221.