ആ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​ന്നുമു​ത​ൽ ബ​സു​ക​ൾ ക​യ​റും
Friday, February 26, 2021 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ദീ​ർ​ഘ, ഹ്ര​സ്വ​ദൂ​ര ബ​സു​ക​ൾ ആ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി, ബ​സ് ഉ​ട​മ​സ്ഥാ സം​ഘ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. കാ​സ​ർ​ഗോ​ഡ്, പാ​ണ​ത്തൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ കോ​ട്ട​ച്ചേ​രി ബ​സ്സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. നീ​ലേ​ശ്വ​രം ഭാ​ഗ​ത്തു​നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച് കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശം നി​യ​ത​മാ​യ സ​മ​യ​ക്ര​മം പാ​ലി​ച്ച് പാ​ർ​ക്ക് ചെ​യ്ത് യാ​ത്ര​ക്കാ​രെ ക​യ​റ്റി യാ​ത്ര തു​ട​രാനും തീ​രു​മാ​ന​മാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​സു​ജാ​ത, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യ​ഷ​ൻ നേ​താ​ക്ക​ളാ​യ സ​ത്യ​ൻ പൂ​ച്ച​ക്കാ​ട്, എം.​ഹ​സൈ​നാ​ർ, പി.​സു​കു​മാ​ര​ൻ, കെ.​വി.​ര​വി, കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.