അ​ധി​കൃ​ത​രു​ടെ നോ​ട്ടീ​സി​ന് പു​ല്ലു​വി​ല; ചി​റ്റാ​രി​ക്കാ​ലി​ല്‍ സ്വ​കാ​ര്യ സ്റ്റീ​ല്‍ ഫാ​ക്ട​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍
Saturday, February 27, 2021 1:26 AM IST
ചി​റ്റാ​രി​ക്കാ​ല്‍: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ​യും വി​ല​ക്കു​ക​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്ന സ്വ​കാ​ര്യ അ​യ​ണ്‍-​സ്റ്റീ​ല്‍ ഫാ​ക്ട​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ര്‍​ഡി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു സ​മീ​പം നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി​ക്കെ​തി​രേ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.
അ​ന​ധി​കൃ​ത സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗോ​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ പ്ര​കാ​ശ് നെ​ല്ലി​ക്കു​ന്നേ​ല്‍, ജോ​ണ്‍ കോ​ട്ട​യി​ല്‍, ചി​റ്റാ​രി​ക്കാ​ലി​ലെ ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ​ര​വാ​സി​ക​ളാ​യ 15 പേ​ര്‍ ഒ​പ്പി​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
നേ​ര​ത്തേ പ​രി​സ​ര​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ജി​ല്ലാ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫാ​ക്ട​റി സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴു​ള്ള ശ​ബ്ദ​തീ​വ്ര​ത യ​ഥാ​ർ​ഥ​ത്തി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​നേ​ക്കാ​ള്‍ വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബോ​ര്‍​ഡി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടു​ള്ളൂ എ​ന്നു കാ​ണി​ച്ച് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി നാ​ലി​ന് ഫാ​ക്ട​റി ഉ​ട​മ​യാ​യ ലി​സ​മ്മ ജോ​സ​ഫി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.
തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ അ​നേ​ഷ​ണ​ത്തി​ലും വ​സ്തു​ത​ക​ള്‍ ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഫെ​ബ്രു​വ​രി 12 ന് ​നോ​ട്ടീ​സ് ന​ല്‍​കു​ക​യാ​യി​രു​ന്നു.