ഓ​ട്ടോ​യി​ടി​ച്ചു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, March 1, 2021 9:06 PM IST
ബേ​ക്ക​ൽ: ഓ​ട്ടോ​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ബേ​ക്ക​ൽ മാ​സ്തി​ഗു​ഡ​യി​ലെ ജ​യ​ന്ത-​ല​ത ദ​മ്പ​തി​ക​ളു​ടെ ഏ​കമ​ക​ൻ മോ​ഹ​ൻ(32) ആ​ണ് മ​രി​ച്ച​ത്. കഴി​ഞ്ഞദി​വ​സം രാ​ത്രി ബേ​ക്ക​ൽ കോ​ട്ട​ക്കു​ന്ന് അ​റ​ളി​ക്ക​ട്ട​യി​ൽ വ​ച്ചാ​ണ് മോ​ഹ​നെ ഓ​ട്ടോ​യി​ടി​ച്ച​ത്. ജി​ല്ലാ ആ​ശു​പ്ര​തി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കുശേ​ഷം നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ കണ്ണൂർ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.