സാ​ധ്യ​താ പ​ഠ​ന​ത്തി​ലൊ​തു​ങ്ങി കൊ​ട്ടി​യൂ​ർ-വ​യ​നാ​ട് ചു​രംര​ഹി​ത പാ​ത
Tuesday, March 2, 2021 12:29 AM IST
കേ​ള​കം: കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം ര​ഹി​ത പാ​ത സാ​ധ്യ​താ​പ​ഠ​ന​ത്തി​ൽ ഒ​തു​ങ്ങി​യെ​ന്ന് ആ​രോ​പ​ണം. അ​പ​ക​ട​പാ​ത​യാ​യ പാ​ൽ​ചു​രം-​ബോ​യ്സ് ടൗ​ൺ റോ​ഡി​നെ​ക്കാ​ൾ പ​ഴ​ക്ക​മു​ണ്ട് പാ​ൽ​ചു​രം ബ​ദ​ൽ പാ​ത എ​ന്ന ആ​വ​ശ്യ​ത്തി​ന്.
നി​ല​വി​ലെ പാ​ത​യ്ക്കു പ​ക​രം ത​ല​പ്പു​ഴ 44ാം മൈ​ൽ താ​ഴെ പാ​ൽ​ചു​രം -അ​മ്പാ​യ​ത്തോ​ട് ബ​ദ​ൽ പാ​ത വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ല​ങ്ങ​ളാ​യി മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല.
അ​മ്പാ​യ​ത്തോ​ടു​നി​ന്ന് താ​ഴേ പാ​ൽ​ചു​രം വ​ഴി വ​ന​ത്തി​ലൂ​ടെ ത​ല​പ്പു​ഴ​യ്ക്ക​ടു​ത്ത് 44ാം മൈ​ലി​ൽ പ്ര​ധാ​ന പാ​ത​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​താ​ണ് നി​ർ​ദി​ഷ്ട ബ​ദ​ൽ റോ​ഡ്. ചു​ര​മി​ല്ല എ​ന്ന​താ​ണ് ഈ ​പാ​ത പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ, വ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യം പ​ദ്ധ​തി​ക്ക് ത​ട​സ​മാ​കു​ന്നു.
8.300 കി​ലോ​മീ​റ്റ​റാ​ണ് അ​മ്പാ​യ​ത്തോ​ട് മു​ത​ൽ ത​ല​പ്പു​ഴ വ​രെ വ​ന​മു​ൾ​പ്പെ​ടു​ന്ന ബ​ദ​ൽ പാ​ത​യു​ടെ നീ​ളം. 2009ൽ ​അ​ന്ന​ത്തെ വ​ട​ക്കേ വ​യ​നാ​ട് എം​എ​ൽ​എ​യാ​യി​രു​ന്ന കെ.​സി. കു​ഞ്ഞി​രാ​മ​ൻ ഈ ​റോ​ഡി​നാ​യി ഏ​ഴു​കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു.
2009 ജൂ​ലൈ 17ലെ ​വ​യ​നാ​ട് ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ബ​ദ​ൽ റോ​ഡാ​യി​രി​ക്കും ഉ​ചി​ത​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഈ ​റോ​ഡി​നാ​യി 14 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി.
എ​ന്നാ​ൽ, തു​ക പാ​സാ​യി​ല്ല. പി​ന്നീ​ട് പേ​രാ​വൂ​ർ മ​ണ്ഡ​ലം പ്ര​തി​നി​ധി സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് സാ​ധ്യ​താ​പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.
1360 മീ​റ്റ​റോ​ളം റോ​ഡ് നി​ബി​ഢ വ​ന​ത്തി​ലൂ​ടെ നി​ർ​മി​ക്കേ​ണ്ടി വ​രും എ​ന്ന​താ​ണ് പാ​ത​യു​ടെ പ്ര​ധാ​ന ത​ട​സം. നി​ല​വി​ൽ മ​റ്റൊ​രു പാ​ത​യു​ള്ള സ്ഥ​ല​ത്ത് വ​ന​ത്തി​ലൂ​ടെ പാ​ത​യ്ക്ക് അ​നു​മ​തി വി​ഷ​മ​മാ​കു​മെ​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്.