തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മാ​റ്റി​വെ​യ്ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ല: എ​എ​ച്ച്എ​സ്ടി​എ
Wednesday, March 3, 2021 12:56 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ മാ​റ്റി​വ​യ്ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് പ​റ​ഞ്ഞു. പാ​ഠ​ഭാ​ഗം കു​റ​ച്ചും ചോ​ദ്യ​ങ്ങ​ൾ കൂ​ട്ടി​യും കു​ട്ടി​ക​ളെ പ​രി​ക്ഷ​യ്ക്ക് സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി കോ​വി​ഡ് കാ​ല​ത്തും അ​ധ്യാ​പ​ക​ർ സ്കൂ​ളി​ലെ​ത്തി അ​ത്യ​ധ്വാ​നം ന​ട​ത്തു​ക​യാ​ണ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 26 ന് ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നാ​ൽ ഒ​രു ഇ​ല​ക്ഷ​ൻ ക്ലാ​സ് മാ​ത്ര​മാ​ണ് പ​രീ​ക്ഷ​യ്ക്കി​ട​യി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ണ്ടാ​വു​ക.
തി​യ​റി പ​രീ​ക്ഷ മാ​ർ​ച്ചി​ൽ ക​ഴി​ഞ്ഞാ​ലേ ഏ​പ്രി​ലി​ൽ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ന​ട​ത്താ​നാ​കൂ. ഏ​പ്രി​ൽ - മേ​യ് മാ​സ​ങ്ങ​ളി​ലെ കൊ​ടും ചൂ​ടി​ലേ​ക്ക് പ​രീ​ക്ഷ നീ​ളു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണ്. ഏ​പ്രി​ൽ 14 മു​ത​ൽ റം​സാ​ൻ വ്ര​തം ആ​രം​ഭി​ക്കു​ക​യാ​ണ്. നോ​മ്പെ​ടു​ത്തു​കൊ​ണ്ട് പ​രീ​ക്ഷ എ​ഴു​തേ​ണ്ടി വ​രു​ന്ന​തും കു​ട്ടി​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​കും. ര​ണ്ടാം​വ​ർ​ഷ പ​രീ​ക്ഷ നീ​ണ്ടു​പോ​കു​ന്ന​ത​നു​സ​രി​ച്ച് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​രീ​ക്ഷ​യും വൈ​കും. മേ​യി​ൽ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ജൂ​ൺ ആ​ദ്യ​മെ​ങ്കി​ലും ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പോ​ലെ മാ​ർ​ച്ചി​ൽ ത​ന്നെ പ​രീ​ക്ഷ ന​ട​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.