റോ​ഡി​ന്‍റെ ശോ​ച​്യാവസ്ഥ: കോ​ൺ​ഗ്ര​സ് ഉ​പ​വാ​സം ന​ട​ത്തി
Wednesday, March 3, 2021 12:56 AM IST
ഇ​രി​യ: കോ​ടോം ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ലാ​ലൂ​ർ- ബാ​ലൂ​ർ - ക​ല്ലം​തോ​ൽ റോ​ഡി​ന്റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ത്തൊ​മ്പ​താം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് റോ​ഡ് ന​വീ​ക​ര​ണ​മെ​ന്ന വാ​ഗ്ദാ​നം മു​ന്നോ​ട്ടു​വ​യ്ക്കു​ക​യും പി​ന്നീ​ട് അ​തി​നാ​യി ഒ​ന്നും ചെ​യ്യാ​തി​രി​ക്കു​ക​യു​മാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ന​യ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ സ​മ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി. ​ബാ​ല​കൃ​ഷ്ണ​ൻ ബാ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ൻ അ​ടു​ക്കം, ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ പി.​യു. പ​ത്മ​നാ​ഭ​ൻ നാ​യ​ർ, സ​ജി പ്ലാ​ച്ചേ​നി, നാ​രാ​യ​ണ​ൻ വ​യ​മ്പ്, പ്ര​മീ​ള ലാ​ലൂ​ർ, പി.​യു.​മോ​ഹ​ന​ൻ നാ​യ​ർ, രാ​ഹു​ൽ ന​ർ​ക്ക​ല, ശ്രു​തി​ൻ ദാ​സ് ക​പ്പ​ത്തി​ക്കാ​ൽ, രാ​ഘ​വ​ൻ വ​യ​മ്പ്, ദി​ലീ​പ് ലാ​ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ട്ട​ച്ചേ​രി മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് എ. ​കു​ഞ്ഞി​രാ​മ​ൻ നാ​ര​ങ്ങാ​നീ​ര് ന​ൽ​കി ഉ​പ​വാ​സ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.