കാ​ഞ്ഞ​ങ്ങാ​ട്ട് സ്പെ​യ​ർ പാ​ർ​ട്സ് കടയിൽ തീ​പി​ടി​ത്തം
Wednesday, March 3, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ വാ​ഹ​ന സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ ട്രാ​ക്ക് കൂ​ള്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​വാ​ണ് ക​ട​യി​ല്‍ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍ സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളു​ടെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ അ​ഗ്നി​ര​ക്ഷാ​സേ​നാ ഡ്രൈ​വ​ർ ല​തീ​ഷ് ക​യ്യൂ​രി​നും സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗം ര​തീ​ഷ് കു​ശാ​ല്‍​ന​ഗ​റി​നും പ​രി​ക്കേ​റ്റു.
സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്നാം നി​ല​യി​ലെ മു​റി​യി​ലാ​ണ് തീ ​പ​ട​ർ​ന്നുപി​ടി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ ക​ട​യു​ടെ മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് പൊ​ട്ടി​ത്തെ​റി​ച്ച​തോ​ടെ തീ​യും പു​ക​യും കൊ​ണ്ട് പ്ര​ദേ​ശ​മാ​കെ മൂ​ടി. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം കാ​സ​ര്‍​ഗോ​ഡ് നി​ന്നു​ള്ള ര​ണ്ടു യൂ​ണി​റ്റും തൃ​ക്ക​രി​പ്പൂ​രി​ൽ നി​ന്ന് ഒ​രു വാ​ഹ​ന​വു​മെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടു. അ​ടു​ത്തു​ള്ള ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ശ്ര​ദ്ധി​ച്ചു. മു​പ്പ​തോ​ളം അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് അ​ത്യ​ധ്വാ​നം ചെ​യ്ത​താ​ണ് രാ​വി​ലെ എ​ട്ട​ര​യോ​ടെ തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്. ക​ട​യു​ടെ പി​ന്നി​ല്‍ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ചി​ത്താ​രി സ്വ​ദേ​ശി ഫൈ​സ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം.