വ​രു​മോ ജില്ലയുടെ മ​ല​യോ​ര​ത്തൊ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ലം..?
Wednesday, March 3, 2021 1:05 AM IST
ശ്രീ​ജി​ത് കൃ​ഷ്ണ​ൻ
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്തെ​യും തീ​ര​ദേ​ശ​ത്തെ​യും വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും പ​ല​പ്പോ​ഴും വ്യ​ത്യ​സ്ത​മാ​ണ്. ക​ണ്ണൂ​രി​ലെ ഇ​രി​ക്കൂ​റും പേ​രാ​വൂ​രും പോ​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളും ത​ല​ശേ​രി​യി​ലെ​യും ക​ണ്ണൂ​രി​ലെ​യും പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും ഒ​രി​ക്ക​ലും ഒ​രു​പോ​ലാ​യി​രി​ക്കി​ല്ല. കേ​ര​ള​ത്തി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും മ​ല​യോ​ര​മേ​ഖ​ല​യി​ലും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളും തീ​ര​ദേ​ശ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന മേ​ഖ​ല​ക​ളി​ലും വ്യ​ത്യ​സ്ത നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ണ്ട്.
കേ​ര​ള​ത്തി​ന്‍റെ ആ​കൃ​തി​യെ അ​തേ​പ​ടി കു​റു​കേ മു​റി​ച്ച് മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ൾ മു​ത​ൽ തീ​ര​ദേ​ശം വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ വ​ള​രെ​ക്കു​റ​ച്ചേ ഉ​ള്ളൂ. ഒ​രു​പ​ക്ഷേ ആ​കെ​യു​ള്ള അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ നീ​ണ്ടു​കി​ട​ക്കു​ന്ന​ത് കാ​സ​ർ​ഗോ​ഡ് ജി​ല്ല‍​യി​ൽ മാ​ത്ര​മാ​കും.
തൊ​ട്ട​ടു​ത്തു​ള്ള പ​യ്യ​ന്നൂ​രും എ​ടു​ത്തു​കാ​ണി​ക്കാ​വു​ന്ന ഒ​രു​ദാ​ഹ​ര​ണ​മാ​ണ്. അ​തു​ക​ഴി​ഞ്ഞാ​ൽ മ​ല​യോ​ര​ത്തി​നും തീ​ര​ദേ​ശ​ത്തി​നും വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ തീ​ർ​ത്തും വ്യ​ത്യ​സ്ത സ്വ​ഭാ​വ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലൊ​തു​ക്കു​ന്പോ​ൾ മി​ക്ക​പ്പോ​ഴും ഏ​റ്റ​വു​മ​ധി​കം അ​വ​ഗ​ണ​ന സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത് മ​ല​യോ​ര​മേ​ഖ​ല​യാ​യി​രി​ക്കും. മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന വി​ക​സ​ന​പ​ദ്ധ​തി​ക​ളെ​ല്ലാം തീ​ര​ദേ​ശ​ത്തെ ന​ഗ​ര​കേ​ന്ദ്രീ​കൃ​ത​മാ​കാ​നാ​ണ് സാ​ധ്യ​ത​യ​ത്ര​യും.
ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യു​ടെ വ​ലി​യൊ​രു ഭാ​ഗം ഉ​ൾ​ക്കൊ​ള്ളു​ന്ന കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ ഈ ​മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ നി​ര​വ​ധി ത​വ​ണ പ്ര​ത്യ​ക്ഷ​സ​മ​ര​ങ്ങ​ൾ ത​ന്നെ ന​ട​ന്നി​രു​ന്ന​താ​ണ്. അ​തു​പോ​ലെ​ത​ന്നെ​യാ​ണ് തൃ​ക്ക​രി​പ്പൂ​ർ കേ​ന്ദ്ര​മാ​യി ചെ​റു​വ​ത്തൂ​രും പ​ട​ന്ന​യും വ​ലി​യ​പ​റ​ന്പ് ദ്വീ​പു​മൊ​ക്കെ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​തേ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കാ​ര്യ​വും.
സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മൊ​ടു​വി​ലാ​യി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​ണ​യം ന​ട​ന്ന​ത് 2001 ലെ ​സെ​ൻ​സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. അ​ത് ന​ട​പ്പാ​യ​താ​ക​ട്ടെ 2011 ലെ ​നി‍​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മാ​ണ്. ഏ​താ​നും പ​ഞ്ചാ​യ​ത്തു​ക​ൾ മ​ണ്ഡ​ലം മാ​റി​യ​തും ഹോ​സ്ദു​ർ​ഗ് മ​ണ്ഡ​ല​ത്തി​ന്‍റെ പേ​ര് കാ​ഞ്ഞ​ങ്ങാ​ട് എ​ന്ന് മാ​റ്റി​യ​തും മാ​ത്ര​മാ​യി​രു​ന്നു അ​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലു​ണ്ടാ​യ മാ​റ്റം.
ഒ​രു​പ​ക്ഷേ മ​ണ്ഡ​ലം പു​ന​ർ​നി​ർ​ണ​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​മു​ന്പ് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ന്‍റെ രൂ​പീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ൽ താ​ലൂ​ക്ക് ആ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ വെ​ള്ള​രി​ക്കു​ണ്ട് കേ​ന്ദ്ര​മാ​യി ഒ​രു മ​ണ്ഡ​ലം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു.
നി​യ​മ​പ്ര​കാ​രം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട​ത് 20 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഇ​നി ഈ ​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന സെ​ൻ​സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പു​ന​ർ​നി​ർ​ണ​യം ന​ട​ക്കു​ക. വി​വ​ര​ങ്ങ​ളെ​ല്ലാം ഡി​ജി​റ്റ​ലാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​കൊ​ണ്ട് ഇ​നി സെ​ൻ​സ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കി​ല്ലെ​ന്നും പ്ര​തീ​ക്ഷി​ക്കാം.
അ​പ്പോ​ൾ അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പെ​ങ്കി​ലും കാ​സ​ർ​ഗോ​ഡി​നും ഒ​രു മ​ല​യോ​ര മ​ണ്ഡ​ലം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നും അ​തി​ന​കം അ​ങ്ങ​നെ​യൊ​രാ​വ​ശ്യം ഉ​യ​ർ​ന്നു​വ​രി​ക​യാ​ണെ​ങ്കി​ൽ എ​ന്നു കൂ​ടി പ​റ​യ​ണം.
ഇ​പ്പോ​ഴ​ത്തെ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ന​ഗ​ര​സ​ഭ​യേ​യും അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ഇ​വ​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ടി​ക്കൈ​യെ​യും ഒ​ഴി​വാ​ക്കി പ​ക​രം തൃ​ക്ക​രി​പ്പൂ​രി​ൽ നി​ന്നും ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ​യും വേ​ണ്ടി​വ​ന്നാ​ൽ ഉ​ദു​മ​യി​ൽ നി​ന്നും കു​റ്റി​ക്കോ​ലി​നെ​യും കൂ​ട്ടി​ച്ചേ​ർ​ത്താ​ൽ ത​ന്നെ വെ​ള്ള​രി​ക്കു​ണ്ട് ആ​സ്ഥാ​ന​മാ​യി ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ലം രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ണ്ണം പ​ഞ്ചാ​യ​ത്തു​ക​ളും ജ​ന​സം​ഖ്യ​യും തി​ക​യും. മ​റു​വ​ശ​ത്ത് കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം ന​ഗ​ര​ങ്ങ​ളെ ആ​സ്ഥാ​ന​മാ​ക്കി ര​ണ്ട് തീ​ര​ദേ​ശ മ​ണ്ഡ​ല​ങ്ങ​ളും രൂ​പീ​ക​രി​ക്കാം.
ഇ​തി​നെ​ല്ലാം മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത് മ​ല​യോ​ര​ത്തെ പൊ​തു​സ​മൂ​ഹ​വും വി​ക​സ​ന കൂ​ട്ടാ​യ്മ​ക​ളു​മാ​ണ്. ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യെ​പ്പോ​ലൊ​രു വ്യ​ക്തി മു​ന്നി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് എ​ല്ലാ​വ​രും ഓ​ർ​ത്തു​പോ​കു​ന്ന​തും ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ലാ​ണ്.