സി​പി​എം പ​ട്ടി​ക​യി​ല്‍ ബാ​ല​കൃ​ഷ്ണ​നും കു​ഞ്ഞ​മ്പു​വി​നും മു​ന്‍​തൂ​ക്കം
Thursday, March 4, 2021 1:33 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ര​ണ്ടു സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടു​വീ​തം പേ​രു​ക​ള​ട​ങ്ങി​യ പ​ട്ടി​ക​യാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച​ത്. തൃ​ക്ക​രി​പ്പൂ​രി​ലേ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.ബാ​ല​കൃ​ഷ്ണ​ന്‍, നി​ല​വി​ലു​ള്ള എം​എ​ല്‍​എ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എ​ന്നി​വ​രു​ടെ​യും ഉ​ദു​മ​യി​ലേ​ക്ക് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ന്‍ മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യു​മാ​യ സി.​എ​ച്ച്. കു​ഞ്ഞ​മ്പു, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​പ​ത്മാ​വ​തി എ​ന്നി​വ​രു​ടെ പേ​രു​ക​ളു​മാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.
മ​ഞ്ചേ​ശ്വ​ര​ത്ത് എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രെ​ന്ന​റി​ഞ്ഞ​തി​നു​ശേ​ഷം സ്ഥാ​നാ​ര്‍​ഥി​യെ നി​ശ്ച​യി​ക്കാ​നാ​ണ് തീ​രു​മാ​നം.ജി​ല്ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല വ​ഹി​ക്കു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ തൃ​ക്ക​രി​പ്പൂ​രി​ലേ​ക്ക് എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​ര് മാ​ത്ര​മാ​ണ് നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​ത്.
എ​ന്നാ​ല്‍ നി​ല​വി​ലു​ള്ള എം​എ​ല്‍​എ എം. ​രാ​ജ​ഗോ​പാ​ല​ന്‍ ഒ​രു ടേം ​മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത് എ​ന്ന​തി​നാ​ല്‍ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ​യും ബാ​ല​കൃ​ഷ്ണ​ന്‍റെ പേ​രാ​ണ് ജി​ല്ലാ ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്.
അ​ന്ന് പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ക​ടു​ത്ത എ​തി​ര്‍​പ്പു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ട​പെ​ട്ടാ​ണ് രാ​ജ​ഗോ​പാ​ല​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത്. ഉ​ദു​മ​യി​ല്‍ സി.​എ​ച്ച്. കു​ഞ്ഞ​മ്പു​വി​ന്‍റെ പേ​രി​നാ​ണ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ മു​ന്‍​തൂ​ക്കം ല​ഭി​ച്ച​ത്. ജി​ല്ല​യി​ല്‍ നി​ന്നും ഒ​രു വ​നി​താ സ്ഥാ​നാ​ര്‍​ഥി​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ത്മാ​വ​തി​യെ കൂ​ടി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന​ത​ല​ത്തി​ലെ​ത്തു​മ്പോ​ള്‍ സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​ക​ളു​ടെ ആ​നു​കൂ​ല്യം പ​ത്മാ​വ​തി​ക്ക് ല​ഭി​ക്കാ​നും ഇ​ട​യു​ണ്ട്.
മ​ഞ്ചേ​ശ്വ​ര​ത്ത് വി.​പി.​പി. മു​സ്ത​ഫ, കെ.​ആ​ര്‍. ജ​യാ​ന​ന്ദ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ല്‍ എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​മ​റി​ഞ്ഞ​തി​നു​ശേ​ഷം അ​ട​വു​ന​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് തീ​രു​മാ​നം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ല​വീ​ണ മൊ​ന്തേ​രോ​യെ പോ​ലു​ള്ള പൊ​തു​സ്വീ​കാ​ര്യ​രെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.