സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ക​വ​ർ​ച്ചാ​രീ​തി
Thursday, March 4, 2021 1:33 AM IST
ക​ണ്ണൂ​ർ: സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ക​വ​ർ​ച്ചാ​രീ​തി​ക​ളു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​ത്തെ​ക്കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ക​ണ്ണ​പു​ര​ത്ത് എ​ടി​എം ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​വി​ശ്വ​സ​നീ​യ​മാ​യ പ്ര​ഫ​ഷ​ണ​ൽ ക​വ​ർ​ച്ച​യു​ടെ ചു​രു​ള​ഴി​യു​ന്ന​ത്.
ക​ല്യാ​ശേ​രി, മാ​ങ്ങാ​ട്, ഇ​രി​ണാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നു​പി​ന്നി​ൽ ഒ​രേ സം​ഘ​മാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​സി​ടി​വി കാ​മ​റ​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ കു​പ്ര​സി​ദ്ധ ക​വ​ർ​ച്ച​ക്കാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബൊ​ലേ​റോ ജീ​പ്പും ക​ണ്ടെ​യ്ന​ർ ട്ര​ക്കും ക​വ​ർ​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്.
ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ‌ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ക​ണ്ടെ​യ്ന​ർ ട്ര​ക്കി​ൽ എ​ത്തു​ന്ന സം​ഘം സാ​ധ​നം എ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. ഏ​ഴു​പേ​രാ​ണ് ക​വ​ർ​ച്ചാ​സം​ഘ​ത്തി​ലു​ള്ള​ത്. ട്ര​ക്ക് ഡ്രൈ​വ​റാ​യ നോ​മാ​ൻ യാ​ത്ര​യി​ൽ​ത്ത​ന്നെ ക​വ​ർ​ച്ച ന​ട​ത്തേ​ണ്ട എ​ടി​എം മ​ന​സി​ലാ​ക്കി​വ​യ്ക്കും. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​ള്ള​തും ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ എ​ടി​എ​മ്മു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സം​ഘാം​ഗ​ങ്ങ​ളി​ലൊ​രാ​ൾ പ​ക​ൽ​സ​മ​യ​ത്ത് എ​ടി​എ​മ്മി​ലെ​ത്തി പ​രി​സ​രം വീ​ക്ഷി​ച്ച് പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ക​വ​ർ​ച്ച ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​വും എ​ടി​എം മെ​ഷീ​നെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ ധാ​ര​ണ സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കും.
തു​ട​ർ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് വ​ള​രെ വി​ദ​ഗ്ധ​മാ​യി ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ക്കു​ക. സം​ഘ​മാ​യെ​ത്തു​ന്ന ക​വ​ർ​ച്ച​ക്കാ​രി​ൽ ഒ​രാ​ൾ ആ​ദ്യം സി​സി​ടി​വി കാ​മ​റ ഇ​ള​ക്കി​മാ​റ്റും. തു​ട​ർ​ന്ന് ര​ണ്ടു​പേ​ർ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് എ​ടി​എം മെ​ഷീ​ൻ ക​ട്ട് ചെ​യ്യും. ഇ​തി​നി​ടെ ഒ​രാ​ൾ ക​ട്ട് ചെ​യ്തു മാ​റ്റി​യ ഭാ​ഗ​ത്തി​ലൂ​ടെ കൈ​യി​ട്ട് പ​ണം ബാ​ഗി​ൽ വാ​രി​നി​റ​യ്ക്കും. 10-15 മി​നി​റ്റി​നു​ള്ളി​ൽ ദൗ​ത്യം പൂ​ർ​ത്തി​യാ​കും. അ​പ്പോ​ഴേ​ക്കും ബൊ​ലേ​റോ ജീ​പ്പു​മാ​യി മ​റ്റൊ​രാ​ൾ പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​കും.
ഉ​ട​ൻ വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടും. ഇ​താ​ണ് ഇ​വ​രു​ടെ മോ​ഷ​ണ​രീ​തി. വ്യ​ക്ത​മാ​യ പ്ലാ​നിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ന്‍റെ മാ​ത്ര​മേ ക​വ​ർ​ച്ച ന​ട​ത്തു​ക​യു​ള്ളൂ. എ​ടി​എം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​വ​ർ​ച്ച മാ​ത്ര​മാ​ണ് ഇ​വ​ർ ന​ട​ത്താ​റു​ള്ള​ത്.