ആ​റ​ള​ത്ത് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി
Thursday, March 4, 2021 1:34 AM IST
ഇ​രി​ട്ടി: ആ​റ​ള​ത്ത് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ കാ​ട്ടാ​ന ഇ​റ​ങ്ങി. ഒ​രു പ​ക​ല്‍ മു​ഴു​വ​ന്‍ കാ​ട്ടാ​ന ആ​റ​ളം പു​ഴ​ക്ക​രയി​ല്‍ ത​മ്പ​ടി​ച്ച​ത് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കാ​ട്ടാ​ന​യെ വ​ന​പാ​ല​ക​സം​ഘം തു​ര​ത്തി ആ​റ​ളം ഫാ​മി​ലെ​ത്തി​ച്ചു.
ആ​റ​ളം ഫാ​മി​ല്‍​നി​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ആ​റ​ളം ഫാ​മും ക​ട​ന്ന് പ​ത്തു കി​ലോ​മീ​റ്റ​ര്‍ ദൂ​രെ​യു​ള്ള പാ​യ​ത്ത് വ​രെ എ​ത്തി തി​രി​ച്ച് പൂ​ത​ക്കു​ണ്ടി​ലെ പു​ഴ​യോ​ര​ത്തു​ള്ള പു​റ​മ്പോ​ക്കി​ലെ പൊ​ന്ത​ക്കാ​ടു​ക​ള്‍​ക്കി​ട​യി​ലാ​ണ് ആ​ന ത​മ്പ​ടി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​സം​ഘം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍​ത്ത​ന്നെ കാ​ട്ടാ​ന​യെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലി​ന് ആ​റ​ളം പാ​ല​ത്തി​ന് സ​മീ​പ​ത്തെ​ത്തി​യ കാ​ട്ടാ​ന​യെ തു​ര​ത്തു​വാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തേ​സ​മ​യം ആ​റ​ളം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ റോ​ഡി​ലൂ​ടെ പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. തു​ര​ത്തു​ന്ന​തി​നി​ട​യി​ല്‍ കാ​ട്ടാ​ന പു​ഴ​ക​ട​ന്ന് അ​യ്യ​പ്പ​ന്‍​കാ​വ് മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും വീ​ണ്ടും പാ​ല​ത്തി​ന് സ​മീ​പ​മെ​ത്തി. ഇ​തി​നി​ടെ പു​ഴ​യോ​ര​ത്തെ​ത്തി​യ പോ​ത്തി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. തു​ട​ര്‍​ന്ന് ആ​റ​ളം പു​ഴ​യി​ലൂ​ടെ കാ​പ്പും​ക​ട​വ് വ​ഴി​യാ​ണ് ആ​ന പോ​യ​ത്. മു​ഴ​ക്കു​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ച​ത്.