പ​ഴ​യ എ​ടി​എം മെ​ഷീ​നു​ക​ൾ വി​ല​യ്ക്കു വാ​ങ്ങി പ​രി​ശീ​ല​നം
Thursday, March 4, 2021 1:34 AM IST
ആ​ധു​നി​ക​രീ​തി​യി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് ക​വ​ർ​ച്ചാ​സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഹ​രി​യാ​ന​യി​ൽ വ​ച്ചാ​ണ് പ്ര​ധാ​ന പ​രി​ശീ​ല​നം. ബാ​ങ്കു​ക​ൾ ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കു ന​ൽ​കു​ന്ന കേ​ടാ​യ എ​ടി​എം മെ​ഷീ​നു​ക​ൾ വി​ല​യ്ക്കു വാ​ങ്ങി​യാ​ണ് സം​ഘം പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഗ്രാ​മ​ത്തി​ലെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന എ​ടി​എം മെ​ഷീ​നു​ക​ൾ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത് പ​ണം ത​ട്ടു​ന്ന വി​ദ്യ സ്വാ​യ​ത്ത​മാ​ക്കും. തു​ട​ർ​ന്നാ​ണ് ക​വ​ർ​ച്ച​യ്ക്കാ​യി ഇ​റ​ങ്ങു​ന്ന​ത്.

ത​ക​ർ​ത്ത​ത്
നി​ര​വ​ധി
എ​ടി​എ​മ്മു​ക​ൾ

പി​ടി​യി​ലാ​യ മൂ​ന്നു​പേ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴം​ഗ​സം​ഘം ത​ക​ർ​ത്ത​ത് നി​ര​വ​ധി എ​ടി​എ​മ്മു​ക​ൾ. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലു​മാ​യി ത​ക​ർ​ത്ത എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ സാ​യു​ധ​സു​ര​ക്ഷ​യി​ല്ലാ​ത്ത എ​ടി​എ​മ്മു​ക​ളാ​ണ് കൂ​ടു​ത​ലാ​യി ഉ​ള്ള​തെ​ന്നും അ​തു​കൊ​ണ്ട് ക‌​വ​ർ​ച്ച ന​ട​ത്താ​ൻ എ​ളു​പ്പ​മാ​ണെ​ന്നും അ​റ​സ്റ്റി​ലാ​യ ക​വ​ർ​ച്ച​ക്കാ​ർ ചോ​ദ്യം​ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.