ശക്തികേന്ദ്രത്തിൽ പുതുമുഖത്തെ ഇറക്കാൻ സിപിഎം
Thursday, March 4, 2021 1:34 AM IST
പ​യ്യ​ന്നൂ​ർ: പി​റ​വി​യെ​ടു​ത്ത​തു​മു​ത​ൽ ചെ​ങ്കൊ​ടി മാ​ത്രം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​ണ്ഡ​ല​മാ​ണ് പ​യ്യ​ന്നൂ​ർ. സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന​ത്തെ​ത​ന്നെ ഉ​റ​പ്പു​ള്ള മ​ണ്ഡ​ലം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ സി. ​കൃ​ഷ്ണ​ൻ ജി​ല്ല​യി​ലെ​ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു പ​യ്യ​ന്നൂ​രി​ൽ​നി​ന്ന് വി​ജ​യി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ലെ കെ. ​ബ്രി​ജേ​ഷ് കു​മാ​ർ 40,263 വോ​ട്ടി​ന് കൃ​ഷ്ണ​നോ​ട് തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.
ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...
2019 ലെ ​ലോ​ക​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​പ്പോ​ഴും 26,131 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​ന് മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ചി​രു​ന്നു. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 42,310 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി എ​ൽ​ഡി​എ​ഫി​ന് വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചു. പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന് ആ​കെ ഭ​ര​ണ​മു​ണ്ടാ​യി​രു​ന്ന ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തും യു​ഡി​എ​ഫി​നെ കൈ​വി​ട്ടു. മ​ണ്ഡ​ല​പ​രി​ധി​യി​ൽ വ​രു​ന്ന പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യും ചെ​റു​പു​ഴ, എ​ര​മം-​കു​റ്റൂ​ർ, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​ന്പ്, ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം, പെ​രി​ങ്ങോം-​വ​യ​ക്ക​ര, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തു​ക​ളും നി​ല​വി​ൽ എ​ൽ​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്.
സാ​ധ്യ​ത​ക​ൾ...
സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ സി. ​കൃ​ഷ്ണ​ൻ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ മ​ത്സ​രി​ച്ച​തി​നാ​ൽ ഇ​ത്ത​വ​ണ മാ​റി​നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. മു​ൻ പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ടി ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ പേ​രാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ഥ​മ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഒ​പ്പം പി.​കെ. ശ്രീ​മ​തി​യു​ടെ പേ​രും ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. വി​ജ​യ​പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ലെ​ങ്കി​ലും മ​ത്സ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ൽ നി​ര​വ​ധി പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​ത്. ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യും ഡി​സി​സി മെം​ബ​റു​മാ​യ എം. ​പ്ര​ദീ​പ്കു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി.​കെ. ഗോ​പി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് നി​ല​വി​ൽ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.
അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് പ​യ്യ​ന്നൂ​രി​ന്‍റെ സ​മ​ഗ്ര​മേ​ഖ​ല​യി​ലും ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ല​ത്തി​ൽ ച​ർ​ച്ച​ചെ​യ്യു​ന്ന​ത്. പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​യ​ത്, പ​യ്യ​ന്നൂ​രി​ലെ ഗാ​ന്ധി​സ്മൃ​തി മ്യൂ​സി​യം, പൂ​ര​ക്ക​ളി അ​ക്കാ​ദ​മി ആ​സ്ഥാ​ന​മ​ന്ദി​ര​വും പ​രി​ശീ​ല​ന​കേ​ന്ദ്ര​വും, കേ​ര​ള ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​മേ​ഖ​ല​കേ​ന്ദ്രം, സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി. ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫീ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സ്, പ​യ്യ​ന്നൂ​ർ ആ​സ്ഥാ​ന​മാ​യി പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം, ​ചൂ​ള​ക്ക​ട​വ്, മൂ​ല​ക്കീ​ൽ​ക​ട​വ്, പാ​ണ്ഡ്യാ​ല​ക്ക​ട​വ്, ആ​ല​ക്കാ​ൽ​ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ലം, പ​ട​വ​ന്തൂ​രി​ൽ പു​തി​യ പാ​ലം തു​ട​ങ്ങി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​ൽ​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.