കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് സര്‍വീസ് വോട്ടര്‍മാരുള്‍പ്പെടെ 10,36,655 സമ്മതിദായകര്‍. 2021 ജനുവരി ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 5,05,798 പേര് പുരുഷന്മാരും 5,29,241 പേര് സ്ത്രീകളും മൂന്നുപേര്‍ ഭിന്നലിംഗക്കാരുമാണ്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം (മണ്ഡലത്തിന്റെ പേര്, പുരുഷന്മാര്, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, ആകെ എന്ന ക്രമത്തില്‍:) മഞ്ചേശ്വരം-108789, 108321, 0 ആകെ : 217110, കാസര്‍ഗോഡ്-98240, 98456, 0, ആകെ:196696, ഉദുമ- 102150, 106546, 0, ആകെ: 208696, കാഞ്ഞങ്ങാട്- 102509, 111569, 2, ആകെ: 214080.തൃക്കരിപ്പൂര്‍- 94110, 104349, 1, ആകെ: 198460.
ഒൻപതുവരെ
പേരു ചേര്‍ക്കാം
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒൻപതു വരെ അവസരമുണ്ട്. www.nsvp.in ല്‍ വഴിയും വോട്ടര്‍ ഹെല്പ്ലൈന് എന്ന ആപ്ലിക്കേഷനിലൂടെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും.