ബ​ളാ​ലി​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്ക് ന​ശി​പ്പി​ച്ച നി​ല​യി​ല്‍
Friday, March 5, 2021 1:26 AM IST
ബ​ളാ​ല്‍: പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ലെ കു​ഴി​ങ്ങാ​ട് പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ല്‍ ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി സ്ഥാ​പി​ച്ച ടാ​ങ്ക് ന​ശി​പ്പി​ച്ച നി​ല​യി​ല്‍. അ​മ്പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26 നാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. കോ​ള​നി​യി​ലെ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​രു​ന്ന​ത്. ഇ​രു​ട്ടി​ന്റെ മ​റ​വി​ല്‍ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച വാ​ര്‍​ഡ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ എം.​രാ​ധാ​മ​ണി ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ല്‍​ഖാ​ദ​ര്‍, വി.​എം. ശി​ഹാ​ബ്, സ​ണ്ണി ക​ല്ലു​വ​യ​ലി​ല്‍ തു​ട​ങ്ങി​യ​വ​രും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.