ആ​ദ്യ​ദി​നം ജി​ല്ല​യി​ൽ 1461 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Friday, March 5, 2021 1:26 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ എ​ല്ലാ കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​നം ജി​ല്ല​യി​ൽ 1461 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലെ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നി​ന്ന് 436 പേ​രും കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ൽ നി​ന്ന് 485 പേ​രും കാ​സ​ര്‍​കോ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ക്യാ​മ്പി​ൽ നി​ന്നും 369 പേ​രും കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ യി​ൽ നി​ന്ന് 171 പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍, കാ​സ​ര്‍​കോ​ട് താ​ലൂ​ക്ക് ഓ​ഫീ​സ്, കാ​സ​ര്‍​കോ​ട് സി​പി​സി​ആ​ര്‍​ഐ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​ല്‍ ന​ല്‍​കി തു​ട​ങ്ങി​യ​ത്. ഈ ​നാ​ല് മാ​സ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് പു​റ​മെ 15 പ​തി​വ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ത്തി​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ഇ​ന്നു മു​ത​ൽ മു​ൻ​സി​പ്പ​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലേ​ക്ക് മാ​റ്റി.