അ​ഴീ​ക്കോ​ട് ത​ന്നെ മ​ത്സ​രി​ക്കാ​ൻ കെ.​എം. ഷാ​ജി
Friday, March 5, 2021 1:28 AM IST
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽത്ത​ന്നെ മ​ത്സ​രി​ക്കാ​ൻ താ​ത്​പ​ര്യ​മ​റിയി​ച്ച് കെ.​എം. ഷാ​ജി. മ​ത്സ​രി​ക്കു​ന്നെ​ങ്കി​ൽ ആ​ദ്യപ​രി​ഗ​ണ​ന അ​ഴീ​ക്കോ​ടി​നാ​യി​രി​ക്കു​മെ​ന്ന് ഷാ​ജി ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ണ്ഡ​ലം മാ​റാ​ൻ ശ്ര​മി​ക്കു​ന്നതായുള്ള വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് ഷാ​ജിത​ന്നെ മ​ന​സ് തു​റ​ന്ന​ത്.പ്ല​സ് ടു ​കോ​ഴ ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഴീക്കോ​ടുനി​ന്ന് സു​ര​ക്ഷി​തമ​ണ്ഡ​ല​മാ​യി വി​ല​യി​രു​ത്തു​ന്ന കാ​സ​ർ​ഗോ​ഡേ​ക്കു മാ​റാ​ൻ ​ഷാ​ജി ശ്ര​മി​ക്കു​ന്ന​തായി വാർത്ത പരന്നിരുന്നു. എ​ന്നാ​ൽ ലീ​ഗ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ നേ​തൃ​ത്വം ഈ ​നീ​ക്ക​ത്തെ എ​തി​ർ​ത്ത​താ​യി പ​റ​യു​ന്നു. അ​ഴീ​ക്കോ​ടുനി​ന്ന് ഷാ​ജി പി​ന്മാ​റു​ന്ന​ത് ഭീ​രു​ത്വ​മാ​ണെ​ന്ന നി​ല​പാ​ട് ക​ണ്ണൂ​ർ ജി​ല്ലാനേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും പ​റ​യു​ന്നു. ഇ​തോ​ടെ​യാ​ണ് പ​ഴ​യ ത​ട്ട​ക​ത്തി​ൽത്തന്നെ പോ​രി​നി​റ​ങ്ങാ​ൻ ഷാ​ജി ക​ച്ച​മു​റു​ക്കു​ന്ന​ത്. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ അ​ഴീ​ക്കോ​ട് മ​ത്സ​രി​ക്കാ​ൻ താ​ത്​പ​ര്യ​മു​ണ്ടെ​ന്നും മ​ണ്ഡ​ലം മാ​റ​ണ​മെ​ന്ന് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ന്നും ഷാജി പറഞ്ഞു.