അ​ങ്ക​ണ​വാ​ടി​ക്ക് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കി
Friday, March 5, 2021 1:29 AM IST
പ​ള്ളി​ക്ക​ര:​പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 65-ാം ന​മ്പ​ര്‍ മ​ഠം കോ​ള​നി അ​ങ്ക​ണ​വാ​ടി​യ്ക്കാ​യി അ​ഗ​സ​റ​ഹോ​ള ഗ​വ.​യു​പി സ്‌​കൂ​ളി​ന് പി​റ​കു​വ​ശ​ത്ത് അ​ബു ഹാ​ഷിം മ​ഠ​ത്തി​ല്‍ 5.5 സെ​ന്‍റ് സ്ഥ​ലം ന​ല്‍​കി. ജി​ല്ല​യി​ലെ എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും സ്വ​ന്തം ഭൂ​മി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങാ​യാ​ണി​ത്.
ഡി​റ്റി​പി​സി മാ​നേ​ജ​ര്‍ സു​നി​ല്‍ കു​മാ​ര്‍, സെ​യ്ഫു​ദ്ദീ​ന്‍ ക​ള​നാ​ട് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ബു ഹാ​ഷിം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു​വി​ന് ദാ​നാ​ധാ​രം കൈ​മാ​റി.
സ്ഥ​ലം വി​ട്ട് ന​ല്‍​കി​യ​തി​നു​ള്ള പ്ര​ശം​സാ​പ​ത്രം ജി​ല്ല ക​ള​ക്ട​ര്‍ അ​ബു ഹാ​ഷി​മി​ന് ഡോ. ​ഡി സ​ജി​ത് ബാ​ബു കൈ​മാ​റി. പ​രേ​ത​യാ​യ സ​ഹോ​ദ​രി ബീ​ഫാ​ത്തി​മ(​ബീ​വി)​യു​ടെ ഓ​ര്‍​മ​യ്ക്കാ​യാ​ണ് സ്ഥ​ലം ന​ല്‍​കി​യ​തെ​ന്ന് അ​ബു ഹാ​ഷീം പ​റ​ഞ്ഞു.