മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി
Friday, March 5, 2021 1:29 AM IST
ക​ടു​മേ​നി: പാ​ച​ക​വാ​ത​കം ഉ​ള്‍​പ്പെ​ടെ​യു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ടു​മേ​നി​യി​ല്‍ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം മേ​ഴ്‌​സി മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വ​ല്‍​സ​മ്മ തെ​രു​വം​കു​ന്നേ​ല്‍, ഓ​മ​ന മോ​ഹ​ന്‍, നി​ര്‍​മ​ല മോ​ന്‍​സി, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ക​രി​മ​ഠം, ജോ​സ​ഫ് വ​ട​ക്കേ​പ്പ​റ​മ്പി​ല്‍, സി​ന്ധു ടോ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.