സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു
Friday, March 5, 2021 1:29 AM IST
ക​ണ്ണൂ​ർ: പ​തി​നൊ​ന്നാം ശ​മ്പ​ളപ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വി​ൽ സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളപ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം സെ​ക്ര​ട്ടേ​റി​യ​റ്റ് ജീവനക്കാരുടേതിന് തു​ല്യ​മാ​യ രീ​തി​യി​ലാ​യി​രി​ക്കു​മെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് അ​ത് അ​ട്ടി​മ​റി​ക്കു​ന്ന രീ​തി​യി​ൽ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഇ.​കെ. ഹ​രി​ദാ​സ് ഫെ​ഡ​റേ​ഷ​ൻ ട്ര​ഷ​റ​ർ ജ​യ​ൻ ചാ​ലി​ൽ, നേ​താ​ക്ക​ളാ​യ ടി.​വി​നോ​ദ​ൻ, പി.​വി. ര​ഞ്ജി​ത് പ്ര​തി​ഷേ​ധസ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.