കാസർഗോട്ടും ചെറുവത്തൂരിലും കടകളിൽ കവർച്ച
Saturday, March 6, 2021 1:43 AM IST
ചെ​റു​വ​ത്തൂ​ർ: ഇ​ലക്‌ട്രോ​ണി​ക്സ് ഷോ​റൂ​മി​ന്‍റെ ചു​മ​ർ തു​രന്ന് ​അകത്തുക​യ​റി ല​ക്ഷ​ങ്ങ​ളു​ടെ ഇ​ല​ക്‌ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. ദേ​ശീ​യ പാ​ത​യോ​ര​ത്തെ ചെ​റു​വ​ത്തൂ​ർ ഇ ​പ്ലാ​ന​റ്റ് ഷോ​റൂ​മി​ൽ ഇന്നലെ പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യ​ത്. ലാ​പ്ടോ​പ്പു​ക​ളും സ്മാ​ർ​ട്ട്‌ ഫോ​ണു​ക​ളും വൂ​ഫ​റു​ക​ളും,ഇ​സ്തി​രി​പ്പെ​ട്ടി​ക​ളും ട്രി​മ്മ​റു​​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു. ഷോ​റൂ​മി​ന് പി​ന്നി​ലു​ള്ള വ​യ​ലി​ലൂ​ടെ എ​ത്തി ചു​വ​രി​ലെ ക​ല്ലു​ക​ൾ തു​ര​ന്ന് മാ​റ്റി ടെ​ലി​വി​ഷ​നു​ക​ൾ നി​ര​ത്തി വ​ച്ച ത​ട്ടി​ന് മു​ക​ളി​ലൂ​ടെ ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.
ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ടി. ജേ​ക്ക​ബ്, എ​സ് ഐ ​പി.​സി. സ​ഞ്ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​തേസ​മ​യം ഷോ​റൂ​മി​ലെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ലും മ​റ്റും പ​ണം തി​ര​യു​ന്ന ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. അ​തി​ന് ശേ​ഷ​മാ​ണ് ലാ​പ്ടോ​പ്പു​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ട്രോ​ണി​ക് സാ​മ​ഗ്രി​ക​ൾ ഒ​ന്നൊ​ന്നാ​യി തു​ര​ന്ന ചു​വ​രി​ലൂ​ടെ
പു​റ​ത്തേ​ക്ക് ക​ട​ത്തി​യ​ത്‌. ഇ​തി​നി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ൺ വി​ൽ​പ്പ​ന കൗ​ണ്ട​റി​ന​ടു​ത്ത് മൊ​ബൈ​ലു​ക​ൾ എ​ടു​ത്ത ശേ​ഷം ഡെ​മോ വ​ച്ച ടേ​ബി​ളി​ലെ ഫോ​ൺ കോ​ഡു​ക​ൾ വേ​ർ​പെ​ടു​ത്ത​വേ അ​ലാ​റം മു​ഴ​ങ്ങു​ക​യും മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ഷോ​റും മാ​നേ​ജ​ർ കെ.​സ​ജി​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.