പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ലം ഒ​രു​ക്കി ജി​ല്ലാ ​ജ​യി​ൽ
Saturday, March 6, 2021 1:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വേ​ന​ൽ​ചൂ​ടി​ൽ വ​ല​യു​ന്ന പ​റ​വ​ക​ൾ​ക്ക് സ്നേ​ഹ​ത്തി​ന്റെ തെ​ളി​നീ​ർ ന​ൽ​കി മാ​തൃ​ക​യാ​വു​ക​യാ​യി ഹൊ​സ്ദു​ർ​ഗ് ജി​ല്ലാ ജ​യി​ൽ. ഇ​രു​പ​തോ​ളം മ​ൺ​പാ​ത്ര​ങ്ങ​ളി​ലാ​യി ജ​യി​ലി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ക്ഷി​ക​ൾ​ക്ക് കു​ടി​ക്കു​ന്ന​തി​നു വേ​ണ്ടി കു​ടി​വെ​ള്ള​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്നു.​വേ​ന​ൽ ക​ന​ക്കു​ന്ന​തി​ലൂ​ടെ നി​ര​വ​ധി പ​ക്ഷി​ക​ൾ ച​ത്തു വീ​ഴു​ന്ന വാ​ർ​ത്ത​ക​ൾ വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി കേ​ട്ടു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്ക് ജ​യി​ല​ധി​കൃ​ത​രും അ​ന്തേ​വാ​സി​ക​ളും രൂ​പം​കൊ​ടു​ത്ത​ത്. ര​ണ്ടാം വ​ർ​ഷ​ത്തി​ൽ എ​ത്തി നി​ൽ​ക്കു​മ്പോ​ൾ ഹ​രി​ത കേ​ര​ളം മി​ഷ​ന്റെ ഹ​രി​ത ജ​യി​ലാ​യി മാ​റി​യ ഹൊ​സ്ദു​ർ​ഗ് ജി​ല്ലാ ജ​യി​ലി​ൽ മു​ന്തി​രി പ​ന്ത​ലും പ​ക്ഷി​ക​ൾ​ക്ക് കു​ളി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ആ​മ്പ​ൽ കു​ള​വും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ എം.​പി.​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​വേ​ണു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി.​സൂ​പ്ര​ണ്ട് എം.​ശ്രീ​നി​വാ​സ​ൻ,ഡെ​പ്യൂ​ട്ടി പ്രി​സ​ൺ ഓ​ഫീ​സ​ർ ജി​മ്മി ജോ​ൺ​സ​ൺ, അ​സി. പ്രി​സ​ൺ ഓ​ഫീ​സ​ർ കെ.​വി.​വി​ജ​യ​ൻ, ചി​ര​ൺ​ലാ​ൽ, കെ.​എം.​ജ​യ​ദാ​സ്, ശ്രീ​ജി​ത്ത്, സു​രേ​ഷ്, ഫീ​മെ​യി​ൽ അ​സി.​സൂ​പ്ര​ണ്ട് പ്ര​മീ​ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.