സെ​മി​നാ​ർ സംഘടിപ്പിച്ചു
Sunday, March 7, 2021 12:45 AM IST
ചി​റ്റാ​രി​ക്കാ​ൽ: ആ​യ​ന്നൂ​ർ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, നെ​ഹ്രു യു​വ​കേ​ന്ദ്ര എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ല്ല​ന​ട​പ്പ് സം​വി​ധാ​ന​വും നേ​ർ​വ​ഴി പ​ദ്ധ​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ താ​ലൂ​ക്ക് ത​ല ബോ​ധ​വ​ത്​കര​ണ ക്ലാ​സ് ന​ട​ത്തി. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫി​സ​ർ സി.​കെ. ഷീ​ബ മും​താ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​വി.​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീസ​ർ പി.​ബി​ജു, കാ​സ​ർ​ഗോ​ഡ് സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് എ​ൻ.​ഗി​രീ​ഷ് കു​മാ​ർ, ക​മ്പ​ല്ലൂ​ർ ജി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​വി.​സ​ജി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് സെ​ക്ര​ട്ട​റി ബി​ന്ദു ഭാ​സ്‌​ക​ർ, യു​വ​ശ​ക്തി യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്‌​നേ​ഹ വി​നോ​ദ്, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി സി.​ടി.​പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ല്ല ന​ട​പ്പ് നി​യ​മം - പ്ര​യോ​ജ​ന​ങ്ങ​ൾ സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്രൊ​ബേ​ഷ​ൻ ട്രെ​യി​ന​ർ വി.​യു.​മോ​ഹ​ൻ​ദാ​സും പ്രൊ​ബേ​ഷ​ൻ ഓ​ഫി​സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്രൊ​ബേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ബി.​സ​ലാ​വു​ദ്ദീ​നും ക്ലാ​സ് ന​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.