നി​ർ​ത്തി​യി​ട്ട ബ​സുക​ളി​ൽ ഡീ​സ​ല്‍ മോ​ഷ​ണം വ്യാപകം
Sunday, March 7, 2021 12:45 AM IST
കാ​സ​ർ​ഗോ​ഡ്: രാ​ത്രി ഓ​ട്ടം ക​ഴി​ഞ്ഞ് ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും നി​ര്‍​ത്തി​യി​ടു​ന്ന ബ​സുക​ളി​ല്‍ നി​ന്നും ഡീ​സ​ല്‍ മോ​ഷ​ണം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​ന്ത​ടു​ക്ക ബ​സ് സ്റ്റാ​ൻ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന നി​ര​വ​ധി ബ​സുക​ളി​ല്‍ നി​ന്നും ഡീ​സ​ല്‍ മോ​ഷ​ണം പോ​യി​രു​ന്നു. ഒ​രു ബ​സില്‍ നി​ന്നു മാ​ത്രം 100 ലി​റ്റ​റോ​ളം ഡീ​സ​ലാ​ണ് മോ​ഷ്ടി​ച്ചത്. ഡീ​സ​ൽ വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മോ​ഷ്ടാ​ക്ക​ളെ ഭ​യ​ന്ന് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ബ​സുക​ള്‍ പാ​ര്‍​ക്കു​ചെ​യ്യാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ര്‍​സ് ഫെ​ഡ​റേ​ഷ​ന്‍ കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.