ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം: യു​ടി​യു​സി
Monday, March 8, 2021 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (യു​ടി​യു​സി) ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ണ്ട​ക്ക​യം സോ​മ​ന്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബെ​ന്നി നാ​ഗ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, സു​രേ​ഷ് ബാ​ബു, സു​ഭാ​ഷ് ചീ​മേ​നി, എ.​വി. അ​ശോ​ക​ന്‍, ടി. ​ആ​ര്‍. രാ​ഘ​വ​ന്‍, കെ.​എ. സാ​ലു, മോ​ഹ​ന​ന്‍ ചു​ണ്ണം​കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ആ​ര്‍. രാ​ഘ​വ​ന്‍-​പ്ര​സി​ഡ​ന്‍റ്, കെ.​എ. സാ​ലു-​സെ​ക്ര​ട്ട​റി, ബെ​ന്നി നാ​ഗ​മാ​റ്റം-​വൈ​സ് പ്ര​സി​ഡ​ന്‍റ്, മോ​ഹ​ന​ന്‍-​ജോ. സെ​ക്ര​ട്ട​റി, സോ​മ​ന്‍-​ട്ര​ഷ​റ​ര്‍, സു​ഭാ​ഷ് ചി​മേ​നി-​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.