കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​മു​ക് ഓ​ർ​മ​യാ​കു​ന്നു
Thursday, April 8, 2021 12:42 AM IST
ആ​ല​ക്കോ​ട്: മ​ഞ്ഞ​ളി​പ്പു രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ക​മു​ക് ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഞ്ഞ​ളി​പ്പു രോ​ഗ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മി​ല്ലാ​ത്ത​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലും ആ​ശ​ങ്ക​യി​ലു​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ല​യോ​ര​ത്തി​ന്‍റെ പ്ര​മു​ഖ കാ​ർ​ഷി​ക​വി​ള​യാ​യി​രു​ന്ന ക​മു​കു​ക​ൾ ഇ​ന്നു പേ​രി​ന് മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന കാ​ഴ്ച​യാ​ണ്. രോ​ഗം വ​ന്നു ന​ശി​ച്ച ക​മു​കു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​റി​ച്ചു​മാ​റ്റി മ​റ്റു കൃ​ഷി​ക​ളി​ലേ​ക്ക് തി​രി​യു​ക​യാ​ണ് ക​ർ​ഷ​ക​ർ. മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​മു​ക് മാ​ത്രം കൃ​ഷി​ചെ​യ്തി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ ഇ​പ്പോ​ൾ റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ​ക്ക് വ​ഴി​മാ​റി​ക്കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ക​മു​കി​ന്‍റെ ഓ​ല​ക​ളി​ൽ ഉ​ൾ‌​പ്പെ​ടെ മ​ഞ്ഞ​നി​റം വ​രി​ക​യും ക്ര​മേ​ണ ക​മു​കു​ക​ൾ ന​ശി​ച്ചു​പോ​കു​ക​യും ചെ​യ്യു​ന്ന രോ​ഗം പി​ടി​പെ​ട്ട​തോ​ടെ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മി​ല്ലാ​ത്ത​തു കാ​ര​ണം ന​ഷ്ട​ത്തി​ലേ​ക്കു പോ​യ​താ​ണു ക​ർ​ഷ​ക​ർ ക​മു​കു കൃ​ഷി​യി​ൽ​നി​ന്നു പി​ന്തി​രി​യാ​ൻ കാ​ര​ണം.

ക​മു​കു​ക​ളെ കൂ​ട്ട​ത്തോ​ടെ ബാ​ധി​ക്കു​ന്ന രോ​ഗ​ത്തി​ന് കൃ​ത്യ​മാ​യ മ​രു​ന്നു​പ്ര​യോ​ഗ​വും ഫ​ല​പ്ര​ദ​മാ​യ നി​രീ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ക​ർ​ഷ​ക​ർ​ക്കു തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട കൃ​ഷി​വ​കു​പ്പും ക​ർ​ഷ​ക​രെ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു. രോ​ഗ​ബാ​ധ​യ്ക്കു പ​രി​ഹാ​രം തേ​ടി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചാ​ലും സ്വ​കാ​ര്യ​ക​മ്പ​നി​ക​ളു​ടെ വി​ല​കൂ​ടി​യ മ​രു​ന്നു​ക​ൾ പു​റ​മേ​നി​ന്നു വി​ല​കൊ​ടു​ത്തു വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. വി​ല​യു​ണ്ടെ​ങ്കി​ലും വി​ള​വി​ല്ലാ​ത്ത​തു കാ​ര​ണം പ​ണി​ക്കൂ​ലി പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക്കി​ട​യി​ലാ​ണു രോ​ഗ​ബാ​ധ​യും തി​രി​ച്ച​ടി​യാ​യ​ത്.