ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പ് ക​ള​ഞ്ഞു​പോ​യ പ​ഴ്‌​സും പ​ണ​വും തി​രി​ച്ചു​കി​ട്ടി
Thursday, April 8, 2021 12:42 AM IST
രാ​ജ​പു​രം: ച​ട്ട​ഞ്ചാ​ലി​ല്‍ കാ​റി​നു മു​ക​ളി​ല്‍ മ​റ​ന്നു​വ​ച്ച പ​ഴ്‌​സും പ​ണ​വും പോ​ളി​ഷിം​ഗ് തൊ​ഴി​ലാ​ളി​ക​ളും പോ​ലീ​സ് സ്‌​റ്റേ​ഷ​നും വ​ഴി ഉ​ട​മ​യു​ടെ കൈ​യി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും അ​തി​ലും വ്യ​ത്യ​സ്ത​മാ​യൊ​രു സം​ഭ​വ​ക​ഥ. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന ആ​ളി​ന്റെ കൈ​യി​ല്‍​നി​ന്നും ക​ള​ഞ്ഞു​പോ​യ പ​ഴ്‌​സും പ​ണ​വും ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​ണ് ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ കി​ട​ക്ക​ക​ള്‍ എ​ടു​ത്തു​മാ​റ്റു​ന്ന​തി​നി​ടെ ക​ണ്ടെ​ടു​ത്ത​ത്.
ക​ള്ളാ​ര്‍ സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​ന്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചാ​ണ് ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ക്ഷീ​ണി​ത​നാ​യി കി​ട​ക്കു​ന്ന​തി​നി​ടെ എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് പ​ണം വേ​ണ്ടി​വ​രു​മെ​ന്ന് ക​രു​തി 3500 രൂ​പ​യും ആ​ധാ​ര്‍ കാ​ര്‍​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളു​മു​ള്ള പ​ഴ്‌​സ് കി​ട​ക്ക​യ്ക്ക​ടി​യി​ല്‍ ത​ന്നെ​വ​ച്ചു. ചി​കി​ത്സ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നി​റ​ങ്ങു​മ്പോ​ള്‍ ആ​ദ്യം അ​തി​ന്റെ കാ​ര്യം ഓ​ര്‍​ത്തി​ല്ല. പി​ന്നീ​ട് ഓ​ര്‍​ത്തെ​ടു​ത്ത് തി​രി​ച്ചു​വ​ന്ന് അ​ന്വേ​ഷി​ക്കു​മ്പോ​ള്‍ പ​ഴ്‌​സ് വ​ച്ചി​ട​ത്ത് കാ​ണാ​നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​പാ​ട് പ​ര​തി​നോ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ള്‍ പ​ല​തും സ്ഥാ​നം​മാ​റു​ക​യും പ​ഴ​കി​യ കി​ട​ക്ക​ക​ള്‍ മാ​റ്റു​ക​യും ചെ​യ്തി​രു​ന്ന​തി​നാ​ല്‍ കൃ​ഷ്ണ​ന്‍ പ​ഴ്‌​സ് വ​ച്ചി​രു​ന്ന സ്ഥാ​നം കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​നു​മാ​യി​ല്ല.
ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​പ്പു​റം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്കി​ട​യി​ല്‍ ഒ​രു ഭാ​ഗ​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന പ​ഴ​യ കി​ട​ക്ക​ക​ളും സാ​ധ​ന​സാ​മ​ഗ്രി​ക​ളും എ​ടു​ത്തു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ഒ​രു പ​ഴ്‌​സ് ക​ണ്ടെ​ടു​ക്കു​ന്ന​ത്.
അ​തി​ന​ക​ത്തെ ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ടു​ത്തു നോ​ക്കി​യ​പ്പോ​ള്‍ കൃ​ഷ്ണ​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​തി​ല്‍​നി​ന്നും കി​ട്ടി. അ​പ്പോ​ള്‍ അ​ന്ന് ന​ഷ്ട​പ്പെ​ട്ട പ​ഴ്‌​സും പ​ണ​വും അ​ന്വേ​ഷി​ച്ച് സ​ങ്ക​ട​പ്പെ​ട്ടു​ന​ട​ന്ന രോ​ഗി​യു​ടെ കാ​ര്യം ചി​ല​രെ​ങ്കി​ലും ഓ​ര്‍​ത്തെ​ടു​ത്തു. പ​ണ​വും അ​തി​ന​ക​ത്തു​ത​ന്നെ ഭ​ദ്ര​മാ​യി ഉ​ണ്ടാ​യി​രു​ന്നു.
സ​ത്യ​മു​ള്ള പ​ണ​വും സ​മ്പ​ത്തു​മെ​ല്ലാം അ​ല്‍​പം വൈ​കി​യി​ട്ടാ​യാ​ലും ഉ​ട​മ​യി​ലേ​ക്കു​ത​ന്നെ വ​ന്നു​ചേ​രു​മെ​ന്ന ജീ​വി​ത​പാ​ഠം വീ​ണ്ടും അ​ർ​ഥ​വ​ത്താ​യി. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ത​ന്നെ ആ​ധാ​റി​ലെ വി​ലാ​സം ഉ​പ​യോ​ഗി​ച്ച് ഉ​ട​മ​യെ ക​ണ്ടെ​ത്തി പ​ഴ്‌​സും പ​ണ​വും തി​രി​ച്ചു​കി​ട്ടി​യ സ​ന്തോ​ഷ​വാ​ര്‍​ത്ത അ​റി​യി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ലി​ജി​യു​ടെ കൈ​യി​ല്‍​നി​ന്നും കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ വി​നീ​ഷാ​ണ് പ​ഴ്‌​സും രേ​ഖ​ക​ളും പ​ണ​വും ഏ​റ്റു​വാ​ങ്ങി​യ​ത്.