വെ​ള്ള​രി കൃ​ഷി​യി​ലും മി​ക​വ് തെ​ളി​യി​ച്ച് മു​ൻ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ
Friday, April 9, 2021 12:34 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഒ​രു​കാ​ല​ത്ത് ക​ളി​ക്ക​ള​ത്തി​ൽ തി​ള​ങ്ങി​നി​ന്നി​രു​ന്ന പ​ഴ​യ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ വീ​ണ്ടും ഒ​ന്നി​ച്ചു. എ​ടാ​ട്ടു​മ്മ​ലി​ലെ കി​ഴ​ക്കെ​ക​ര വ​യ​ലി​ലാ​ണ് മു​ൻ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ വെ​ള്ള​രി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച​ത്. വി​ഷു​വി​പ​ണി ല​ക്ഷ്യം​വ​ച്ച് ഒ​രു​ക്കി​യ ക​ണി​വെ​ള്ള​രി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പി​ൽ നാ​ല് ക്വി​ന്‍റ​ലി​ല​ധി​കം വെ​ള്ള​രി​യാ​ണ് ല​ഭി​ച്ച​ത്. എ​ടാ​ട്ടു​മ്മ​ൽ സു​ഭാ​ഷ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ പ​ഴ​യ​കാ​ല താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രു​മാ​യ സി. ​ത​മ്പാ​ൻ,
പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​രോ​ടൊ​പ്പം മു​ൻ​കാ​ല ക​ളി​ക്കാ​രാ​യ ടി. ​ദാ​മോ​ദ​ര​ൻ പ​ണി​ക്ക​ർ, എം. ​നാ​രാ​യ​ണ​ൻ, സി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് കൃ​ഷി​യി​ട​ത്തി​ൽ വീ​ണ്ടും ഗോ​ൾ​വ​ല കു​ലു​ക്കി​യ​ത്. വെ​ള്ള​രി​യോ​ടൊ​പ്പം വെ​ണ്ട, പ​യ​ർ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും ഇ​വ​ർ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യ വി​ള​വെ​ടു​പ്പ് തൃ​ക്ക​രി​പ്പൂ​ർ കൃ​ഷി ഓ​ഫീ​സ​ർ അ​ര​വി​ന്ദ​ൻ കൊ​ട്ടാ​ര​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. കൃ​ഷി ഓ​ഫീ​സ​ർ എം. ​ഗോ​പി പ​ങ്കെ​ടു​ത്തു.