‘സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ അ​ധ്യാ​പ​ക​വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണം’
Friday, April 9, 2021 12:34 AM IST
രാ​ജ​പു​രം: പ​രീ​ക്ഷാ ജോ​ലി​യും മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ അ​ധ്യാ​പ​ക​വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് നി​ര​വ​ധി​യാ​യ കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​സി​ടി​എ) ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് മേ​ഖ​ലാ-​ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ധ്യാ​പ​ക​ർ​ക്ക് സ​മ​യ ബ​ന്ധി​ത​മാ​യി മൂ​ല്യ​നി​ർ​ണ​യ വേ​ത​ന​മോ ത​സ്തി​ക​യ്ക്ക് ആ​നു​പാ​തി​ക​മാ​യ ടി​എ, ഡി​എ എ​ന്നി​വ​യോ ല​ഭി​ക്കാ​റി​ല്ലെ​ന്ന് സം​ഘ​ട​നാ​നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. പ്രോ​ജ​ക്ട് വാ​ലു​വേ​ഷ​ൻ ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് വേ​ത​ന​മി​ല്ലെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ഈ​യി​ന​ത്തി​ൽ അ​മി​ത​മാ​യി ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ട്. ലാ​ബ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും വേ​ത​ന​മി​ല്ല. മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഉ​ത്ത​ര സൂ​ചി​ക ല​ഭി​ക്കാ​ത്ത​തും ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ തു​ട​ർ​ച്ച​യാ​യി പി​ശ​കു​ക​ൾ കൊ​ണ്ട് നി​റ​യു​ന്ന​തു​മാ​യ പ്ര​ശ്ന​ങ്ങ​ളും ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത് പ​റ​ഞ്ഞു.
ഇ​ന്നു തു​ട​ങ്ങു​ന്ന മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​ശ്ന​ങ്ങ​ൾ വൈ​സ് ചാ​ൻ​സ​ല​റു​ടെ​യും പ​രീ​ക്ഷാ ക​ൺ​ട്രോ​ള​റു​ടെ​യും ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള സ​മ്മ​ർ​ദ്ദം തു​ട​രു​മെ​ന്നും മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​നോ പി. ​ജോ​സ് അ​റി​യി​ച്ചു.