ക​ർ​ഷ​ക​ർ​ക്ക് അ​ധ്വാ​ന​ത്തി​നു​ള്ള പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്നി​ല്ല: ജോ​സ​ഫ് പു​ല്ലാ​ട്ട്
Friday, April 9, 2021 12:34 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ അ​ധ്വാ​ന​ത്തി​നു​ള്ള യ​ഥാ​ർ​ഥ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്ന് ഇ​ൻ​ഫാം ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി അം​ഗ​വും ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ജോ​സ​ഫ് പു​ല്ലാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ർ​ഷ​ക​ർ​ക്ക് ആ​രു​ണ്ട് തു​ണ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച പ​ര​ന്പ​ര​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യ​ഥാ​ർ​ഥ വ​സ്തു​ത​ക​ളാ​ണ് ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​യി​ല്ലാ​താ​യ​തോ​ടെ മു​ട​ക്കു​മു​ത​ൽ പോ​ലും ല​ഭി​ക്കാ​ത്ത സ്ഥി​തി​യി​ൽ ക​ർ​ഷ​ക​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. മ​ല​യോ​ര​ത്തെ പ്ര​ധാ​ന​പ്പെ​ട്ട നാ​ണ്യ​വി​ള​യാ​യ റ​ബ​റി​ന് ഉ​യ​ർ​ന്ന താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ പ​റ​യു​ന്ന​ത​ല്ലാ​തെ ആ​രും ഒ​ന്നും ചെ​യ്യു​ന്നി​ല്ല. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ള​വെ​ടു​പ്പു​കാ​ലം വ​രു​മ്പോ​ൾ വി​ല ല​ഭി​ക്കാ​റി​ല്ല. ക​പ്പ​ന​ട്ട ക​ർ​ഷ​ക​ർ​ക്ക് ഈ ​വ​ർ​ഷം കി​ലോ​യ്ക്ക് 10 രൂ​പ പോ​ലും ല​ഭി​ച്ചി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​രും ക​പ്പ വി​ള​വെ​ടു​ക്കാ​തെ വ​ച്ചി​രി​ക്കു​ന്ന സ്ഥി​തി​യാ​ണ്. വ​ൻ​കി​ട​ക്കാ​ർ ചെ​യ്യു​ന്ന​തു​പോ​ലെ സാ​ധാ​ര​ണ ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും സീ​സ​ണി​ൽ സം​ഭ​രി​ച്ച് വി​ല​യു​ള്ള​പ്പോ​ൾ വി​ൽ​ക്കാ​ൻ സം​വി​ധാ​നം വേ​ണം. ഇ​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ത​ന്നെ ശീ​തീ​ക​രി​ച്ച വെ​യ​ർ​ഹൗ​സു​ക​ൾ നി​ർ​മി​ക്ക​ണം. ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​നം സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്ക​ണം.
വ​ന്യ​മൃ​ഗ​ശ​ല്യ​വും ക​ർ​ഷ​ക​രെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. വാ​ന​ത്തി​ൽ ക​യ​റി ഒ​രു വി​റ​ക് എ​ടു​ത്താ​ൽ പോ​ലും കേ​സ് വ​രു​ന്ന കാ​ല​മാ​ണ്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ക​ർ​ഷ​ക​ർ നി​കു​തി​യ​ട​ച്ച് കൈ​വ​ശം​വ​ച്ച് കൃ​ഷി​ചെ​യ്യു​ന്ന സ്ഥ​ല​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​യ​റി ആ​ക്ര​മി​ച്ചാ​ൽ ബ​ന്ധ​പ്പെ​ട്ട വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ​യും കേ​സ് എ​ടു​ക്കാ​നു​ള്ള നി​യ​മം ഉ​ണ്ടാ​ക​ണം. അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ മാ​ത്ര​മേ മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ർ​ത്താ​നു​ള്ള സം​വി​ധാ​നം വ​ന​പാ​ല​ക​ർ ഒ​രു​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.