ഇ​രി​ട്ടി പു​തി​യ പാ​ലം നാ​ളെ തു​റ​ക്കും
Friday, April 9, 2021 12:34 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി പു​തി​യ പാ​ലം നാ​ളെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും. ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ച നി​ല​വി​ലു​ള്ള പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ പൈ​ലിം​ഗ് ഒ​ഴു​കി​പ്പോ​യ​തി​നെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്തെ മി​ക​ച്ച പാ​ലം നി​ർ​മാ​ണ വി​ദ​ഗ്ധ​ര്‍ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് പൈ​ലിം​ഗി​ന്‍റെ എ​ണ്ണ​വും ആ​ഴ​വും വ​ര്‍​ധി​പ്പി​ച്ചാ​ണ് പാ​ലം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡി​ലെ ഏ​ഴ് പാ​ല​ങ്ങ​ളി​ല്‍ കൂ​ട്ടു​പു​ഴ, എ​ര​ഞ്ഞോ​ളി പാ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​നി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്.
അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് കൂ​ട്ടു​പു​ഴ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പ് ത​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു വ​ര്‍​ഷ​മാ​ണ് പ്ര​വൃ​ത്തി നി​ല​ച്ച​ത്. കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്.​കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് തൂ​ണു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കും. ജ​ല​ഗ​താ​ഗ​ത​ത്തി​നാ​യി ഉ​യ​രം കൂ​ട്ട​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് അ​ധി​ക​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി വൈ​കി​പ്പി​ച്ച​ത്.​നി​ല​വി​ലു​ള്ള ഡി​സൈ​നി​നേ​ക്കാ​ള്‍ ആ​റ് മീ​റ്റ​ര്‍ അ​ധി​കം ഉ​യ​ര്‍​ത്തി​യാ​ണ് എ​ര​ഞ്ഞോ​ളി​യി​ലെ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തും വൈ​കാ​തെ പൂ​ര്‍​ത്തി​യാ​കും.
ഇ​രി​ട്ടി പാ​ലം ക​വ​ല​യി​ലെ സി​ഗ്‌​ന​ല്‍ ലൈ​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള​ള പ്ര​വൃ​ത്തി​ക​ളെ​ല്ലാം ഇ​ന്ന് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് കെ​എ​സ്ടി​പി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ഷാ​ജി തൈ​യ്യി​ല്‍ പാ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ​റ​ഞ്ഞു. അ​സി.​എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ഷീ​ന ചോ​റോ​ന്‍, അ​സി.​എ​ൻ​ജി​നി​യ​ർ കെ.​വി.​സ​തീ​ശ​ന്‍, ക​രാ​ര്‍ ക​മ്പ​നി ക​ണ്‍​സ​ള്‍​ട്ട​ന്‍​സി റ​സി​ഡ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​ജെ ജോ​യി, ക​രാ​ര്‍ ക​മ്പ​നി പാ​ലം വി​ഭാ​ഗം എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പാ​ല​ത്തി​ലും ട്രാ​ഫി​ക് സ​ര്‍​ക്കി​ളു​ക​ളി​ലും ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ല്‍ സം​വി​ധാ​ന​വും വ​ഴി​വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.