പ​ട്ടാ​പ്പ​ക​ൽ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു
Friday, April 9, 2021 12:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​വി​ക്ക​ര ഗാ​ര്‍​ഡ​ര്‍ വ​ള​പ്പി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍​നി​ന്നും പ​ട്ടാ​പ്പ​ക​ൽ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. ആ​വി​ക്ക​ര ഗാ​ര്‍​ഡ​ര്‍ വ​ള​പ്പി​ലെ ടി.​എം. ഹ​സ​ന്‍​കു​ഞ്ഞി​യു​ടെ വീ​ട്ടി​ല്‍​നി​ന്നാ​ണ് 15 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 27,000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്ത​ത്.
അ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ക്കു​ന്ന​തി​നാ​യി ഹ​സ​ന്‍​കു​ഞ്ഞി​യും കു​ടും​ബ​വും ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട് പൂ​ട്ടി മം​ഗ​ളൂ​രു​വി​ല്‍ പോ​യി​രു​ന്നു. രാ​ത്രി എ​ട്ട​ര​യോ​ടെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​രു​നി​ല വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ലെ ജ​ല​സം​ഭ​ര​ണി​യോ​ട് ചേ​ര്‍​ന്ന വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. കി​ട​പ്പു​മു​റി​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മോ​ഷ​ണ​ത്തി​നി​ട​യി​ല്‍ താ​ഴെ വീ​ണ ഒ​രു സ്വ​ര്‍​ണ​വ​ള വീ​ടി​ന​ക​ത്ത് ക​ണ്ടെ​ത്തി. ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.