ഭ​ര്‍​ത്താ​വി​നു പി​ന്നാ​ലെ കോ​വി​ഡ് ബാ​ധി​ച്ച് ഭാ​ര്യ​യും മ​രി​ച്ചു
Friday, April 9, 2021 10:09 PM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് ബാ​ധി​ച്ച് ഭ​ര്‍​ത്താ​വ് മ​രി​ച്ച​തി​നു പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു. റി​ട്ട. മ​ര്‍​ച്ച​ന്‍റ് നേ​വി ജീ​വ​ന​ക്കാ​ര​ന്‍ പ​ര​വ​ന​ടു​ക്കം താ​യ​ത്തൊ​ടി​യി​ലെ ടി. ​മൂ​സ​യു​ടെ ഭാ​ര്യ ഷെ​രീ​ഫ (60)യാ​ണ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. മൂ​ന്നാ​ഴ്ച മു​ന്പ് കോ​വി​ഡ് ബാ​ധി​ച്ച് ഇ​രു​വ​രെ​യും ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മൂ​സ മ​രി​ച്ച​ത്.

പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി​യ ഷെ​രീ​ഫ​യ്ക്ക് ര​ണ്ടാ​ഴ്ച​മു​മ്പ് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു. മ​ക്ക​ള്‍: ഇ​ര്‍​ഷാ​ദ്, ഇ​മ്രാ​ന്‍, നി​ലോ​ഫ​ര്‍. മ​രു​മ​ക്ക​ള്‍: എം.​എ​സ്. ജം​ഷീ​ദ് (വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ട്ടി​ക്കു​ളം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി), സ​ബ്രീ​ന.