ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, April 9, 2021 10:09 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ട​ൽ​ത്തീ​ര​ത്ത് ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ ക​ട​ൽ​ച്ചു​ഴി​യി​ൽ പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബ​ല്ലാ​ക​ട​പ്പു​റം വ​ട​ക​ര​മു​ക്കി​ലെ സ​ക്ക​റി​യ-​ഷ​ർ​ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നും ഹൊ​സ്ദു​ർ​ഗ് ജി​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​ജ്മ​ൽ (14) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.45 നാ​ണ് ബ​ല്ലാ ക​ട​പ്പു​റ​ത്തു​നി​ന്ന് 200 മീ​റ്റ​ർ ദൂ​ര​ത്തു​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ജ്മ​ൽ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ക​ട​ൽ​ത്തീ​ര​ത്ത് ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പ​ന്ത് ക​ട​ലി​ലേ​ക്ക് തെ​റി​ച്ച​പ്പോ​ൾ അ​തെ​ടു​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

വൈ​കു​ന്നേ​ര​ത്തോ​ടെ വേ​ലി​യേ​റ്റ​മാ​യ​തി​നാ​ൽ ക​ട​ൽ​വെ​ള്ളം ധാ​രാ​ള​മാ​യി ഇ​റ​ങ്ങി​യി​രു​ന്നു. ഇ​താ​ണ് പെ​ട്ടെ​ന്ന് ചു​ഴി​യി​ലേ​ക്ക് താ​ഴ്ന്നു​പോ​കാ​നു​ണ്ടാ​യ കാ​ര​ണം. വി​വ​ര​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ഗോ​വ​യി​ൽ​നി​ന്നു​ള്ള പ​ത്തു​പേ​രും എ​ത്തി​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് അ​ഫ് ല​ഹ്, ആ​യി​ഷ.