തൃ​ക്ക​രി​പ്പൂ​രി​ൽ വി​ത്തു​ത്സ​വം ഇ​ന്നു​മു​ത​ൽ
Saturday, April 10, 2021 1:04 AM IST
തൃ​ക്ക​രി​പ്പൂ​ർ: ജൈ​വ​കൃ​ഷി​യും ന​ല്ല ഭ​ക്ഷ​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ത​ന​ത് വി​ത്തു​ക​ളും ഭ​ക്ഷ്യ- ജൈ​വ​വൈ​വി​ധ്യ​വും നാ​ട്ടു​ഭ​ക്ഷ​ണ​വും സം​ര​ക്ഷി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന വി​ത്തു​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​യി. ജൈ​വ​ഭൂ​മി നാ​ച്വ​റ​ൽ ഫാ​ർ​മേ​ർ​സ് സൊ​സൈ​റ്റി, പ​യ്യ​ന്നൂ​ർ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് 11 ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്നും നാ​ളെ​യു​മാ​ണ് കൂ​ലേ​രി ജി​എ​ൽ​പി സ്കൂ​ളി​ൽ വി​ത്തു​ത്‌​സ​വം ന​ട​ക്കു​ക. ഇ​രു​പ​തി​നം കാ​ച്ചി​ലു​ക​ൾ, പ​ന്ത്ര​ണ്ടി​നം മ​ധു​ര​ക്കി​ഴ​ങ്ങ്, ഇ​രു​പ​തി​നം മ​ഞ്ഞ​ൾ, ക​രി​യി​ഞ്ചി, മാ​ര​ൻ ഇ​ഞ്ചി, മ​രു​ന്നി​ഞ്ചി, വി​വി​ധ​യി​നം ചേ​മ്പു​ക​ൾ, ഗ​ജേ​ന്ദ്ര ചേ​ന, നെ​യ് ചേ​ന, വി​വി​ധ കൂ​വ ഇ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ, പ്ലാ​വ്, മാ​വ്, പ​പ്പാ​യ, വാ​ഴ ന​ടീ​ൽ വ​സ്തു​ക്ക​ൾ, ജൈ​വോ​ത്പ​ന്ന​ങ്ങ​ൾ, ചെ​റു​ധാ​ന്യ​ങ്ങ​ൾ, 40 ഇ​നം നാ​ട​ൻ നെ​ൽ​വി​ത്തു​ക​ൾ, നാ​ട​ൻ കു​ത്ത​രി, ഔ​ഷ​ധ-​സു​ഗ​ന്ധ അ​രി വൈ​വി​ധ്യം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും വി​ത്തു​ത്സ​വ​ത്തി​ലെ വി​ത്തു​പു​ര​യി​ലു​ണ്ടാ​കും.
ച​ക്ക​പ്പാ​യ​സം, ച​ക്ക​വ​ര​ട്ടി തു​ട​ങ്ങി ച​ക്ക വി​ഭ​വ​ങ്ങ​ളു​ടെ ഫു​ഡ് കോ​ർ​ട്ട്, മൂ​വാ​ണ്ട​ൻ മാ​മ്പ​ഴം, മാ​ങ്ങ വി​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി രു​ചി വൈ​വി​ധ്യ​വു​മു​ണ്ടാ​കും. ഇ​ന്ന് രാ​വി​ലെ 10 ന് ​തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ വ​ട​ക്കു​മ്പാ​ട് വി​ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ർ​ഷ​ക സം​ഗ​മം ന​ട​ക്കും. വി​ത്തും സം​സ്കാ​ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ ടി.​പി. പ​ത്മ​നാ​ഭ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
തൃ​ക്ക​രി​പ്പൂ​ർ മേ​ഖ​ല​യി​ൽ അ​പൂ​ർ​വ നാ​ട​ൻ നെ​ൽ​വി​ത്തു​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി ചെ​യ്തു സം​ര​ക്ഷി​ച്ചു വ​രു​ന്ന വി​ത്തി​ന്‍റെ കാ​വ​ലാ​ളാ​യ ക​ർ​ഷ​ക​ർ പു​തു​ത​ല​മു​റ​ക്ക് വി​ത്ത് കൈ​മാ​റും.
ഹ​രി​ത ക​ഷാ​യം, കീ​ട വി​ര​ട്ടി എ​ന്നി​ങ്ങ​നെ വി​വി​ധ ജൈ​വ​വ​ള​ക്കൂ​ട്ട് നി​ർ​മാ​ണ പ​രി​ശീ​ല​ന​വും ന​ട​ക്കും.
11 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഫോ​ക്‌​ലോ​ർ അ​ക്കാ​ഡ​മി അ​വാ​ർ​ഡ് ജേ​താ​വ് വെ​ളു​ത്ത​ൻ പ​ന​യാ​ർ​കു​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന വി​ത്തു​പാ​ട്ടും തു​ടി​പ്പാ​ട്ടും. അ​ഞ്ചി​ന് കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ജേ​ഷ് പ​ണി​ക്ക​ർ പാ​ണ​പ്പു​ഴ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന കോ​താ​മൂ​രി​യാ​ട്ടം. ഡോ. ​പ​ത്മ​നാ​ഭ​ൻ കാ​വു​മ്പാ​യി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ
സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ര​തീ​ഷ് നാ​രാ​യ​ണ​ൻ, പി.​പി. രാ​ജ​ൻ, എ​ൻ. സു​കു​മാ​ര​ൻ, ആ​ന​ന്ദ് പേ​ക്ക​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.