വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​ം
Saturday, April 10, 2021 1:04 AM IST
കാ​സ​ർ​ഗോ​ഡ്: മേ​യ് ര​ണ്ടി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന് ജി​ല്ല​യി​ൽ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ കു​മ്പ​ള ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ക്കും. കാ​സ​ർ​ഗോ​ഡ്-​കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ്, ഉ​ദു​മ-​പെ​രി​യ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട്-​നെ​ഹ്‌​റു കോ​ള​ജ്, പ​ട​ന്ന​ക്കാ​ട്, തൃ​ക്ക​രി​പ്പൂ​ർ-​തൃ​ക്ക​രി​പ്പൂ​ർ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് എ​ന്നി​വ​യാ​ണ് മ​റ്റ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ. ഒ​രു കേ​ന്ദ്ര​ത്തി​ൽ നാ​ലു ഹാ​ളു​ക​ൾ വീ​ത​മു​ണ്ടാ​വും. ഒ​രു ഹാ​ളി​ൽ ഏ​ഴ് മേ​ശ​ക​ൾ വോ​ട്ടെ​ണ്ണ​ലി​ന് ഒ​രു​ക്കും. പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് പ്ര​ത്യേ​ക കൗ​ണ്ടിം​ഗ് ഹാ​ൾ ഉ​ണ്ടാ​വും. മേ​യ് ര​ണ്ടി​ന് രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങും.
വ​ര​ണാ​ധി​കാ​രി​യു​ടെ ചു​മ​ത​ല​യി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ഓ​രോ റൗ​ണ്ട് വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഫ​ല​വും വ​ര​ണാ​ധി​കാ​രി ബ​ന്ധ​പ്പെ​ട്ട സോ​ഫ്റ്റ്‌​വേ​യ​റി​ൽ പ​ബ്ലി​ഷ് ചെ​യ്താ​ൽ അ​ത് നേ​രി​ട്ട് വെ​ബ്‌​സൈ​റ്റി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​വും വി​ധ​മാ​ണ് സ​ജ്ജീ​ക​ര​ണം. https://results.eci.gov.in/ എ​ന്ന ഇ​ല​ക്ഷ​ൻ റി​സ​ൽ​ട്ട്‌​സ് പോ​ർ​ട്ട​ലി​ലാ​ണ് ട്രെ​ൻ​ഡു​ക​ളും ഫ​ല​വും ത​ത്സ​മ​യം ല​ഭ്യ​മാ​വു​ക. വോ​ട്ട​ർ ഹെ​ൽ​പ്‌​ലൈ​ൻ ആ​പ്പി​ലും ഫ​ലം ല​ഭി​ക്കും.
വോ​ട്ടെ​ണ്ണ​ലി​ന് മു​ന്നോ​ടി​യാ​യി ഓ​ൺ​ലൈ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​ന​ത്തി​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഡ്രൈ ​റ​ണ്ണും ഡ്ര​സ് റി​ഹേ​ഴ്‌​സ​ലും ന​ട​ത്തും. വോ​ട്ടെ​ണ്ണ​ൽ സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. വോ​ട്ടെ​ണ്ണ​ലി​ന്‍റെ വി​വി​ധ​ഘ​ട്ട​ങ്ങ​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്ക​ലി ട്രാ​ൻ​സ്മി​റ്റ​ഡ് പോ​സ്റ്റ​ൽ ബാ​ല​റ്റ് സി​സ്റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി.