സി​പി​എ​മ്മി​നെ​തി​രേ സി​പി​ഐ പാ​ന​ലി​ന് ഉ​ജ്വ​ല​വി​ജ​യം
Saturday, April 10, 2021 1:04 AM IST
ബ​ന്ത​ടു​ക്ക: കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് റ​ബ​ര്‍ ക​ര്‍​ഷ​ക ക്ഷേ​മ സ​ഹ​ക​ര​ണ​സം​ഘ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​പി​ഐ പാ​ന​ലി​ന് വ​മ്പ​ന്‍ ജ​യം. 11 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ സി​പി​ഐ പാ​ന​ലി​ല്‍ മ​ത്സ​രി​ച്ച എ​ട്ട് പേ​രും വി​ജ​യി​ച്ച​പ്പോ​ള്‍ സി​പി​എം അ​വ​ശേ​ഷി​ച്ച മൂ​ന്നു സീ​റ്റി​ല്‍ ഒ​തു​ങ്ങി. പി. ​ഗോ​പാ​ല​ന് പു​റ​മേ ബേ​ബി സി. ​നാ​യ​ര്‍, ഔ​സേ​ഫ് വ​ര്‍​ക്കി, സു​ധീ​ഷ് ക​ള​ക്ക​ര, സ​ര​ള, വി. ​ബാ​ല​ന്‍, ഉ​മ്മ​ര്‍ മാ​ണി​മൂ​ല, ജ​യ​ച​ന്ദ്ര​ന്‍ ക​ള​ക്ക​ര എ​ന്നി​വ​രാ​ണ് സി​പി​ഐ പാ​ന​ലി​ല്‍ വി​ജ​യം നേ​ടി​യ​ത്. അ​ര​വി​ന്ദാ​ക്ഷ​ന്‍, സ​തി, ശൈ​ല​ജ എ​ന്നി​വ​ര്‍ സി​പി​എം പാ​ന​ലി​ല്‍ ജ​യി​ച്ചു.
ഏ​പ്രി​ല്‍ നാ​ലി​ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പ് ഇ​രു​പാ​ര്‍​ട്ടി​ക​ളും ത​മ്മി​ല്‍ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​റ്റി​വെ​ച്ച​താ​യി​രു​ന്നു. പി. ​ഗോ​പാ​ല​ന്‍ 316 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ സി​പി​എം പാ​ന​ലി​നു നേ​തൃ​ത്വം ന​ല്‍​കി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​എ​ന്‍. രാ​ജ​ന് 180 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മു​തി​ര്‍​ന്ന സി​പി​എം നേ​താ​വാ​യി​രു​ന്ന ഗോ​പാ​ല​ന്‍ പ്രാ​ദേ​ശി​ക ഗ്രൂ​പ്പ് ത​ര്‍​ക്ക​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി​വി​ട്ട് സി​പി​ഐ​യി​ല്‍ എ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ്ഥാ​പ​ന​കാ​ലം മു​ത​ല്‍ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന സ​ഹ​ക​ര​ണ​സം​ഘ​ത്തി​ല്‍ ഇ​രു​പാ​ര്‍​ട്ടി​ക​ളും മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.