പ​ബ്ലി​ക് സ​ര്‍​വ​ന്‍റ്സ് സാ​ഹി​ത്യ പു​ര​സ്‌​കാ​രം കെ.​വി. ശ​ര​ത് ച​ന്ദ്ര​ന്
Sunday, April 11, 2021 12:18 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് പ​ബ്ലി​ക് സ​ര്‍​വ​ന്‍റ്സ് സ​ഹ​ക​ര​ണ​സം​ഘം ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​ന് കെ.​വി. ശ​ര​ത്ച​ന്ദ്ര​ന്‍റെ 'വി​ത​യ്ക്കു​ന്ന​വ​ന്‍റെ ഉ​പ​മ' എ​ന്ന നാ​ട​ക​സ​മാ​ഹാ​രം അ​ര്‍​ഹ​മാ​യി. 10,010 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. എ​ന്‍​ഡോ​സ​ള്‍​ഫാ​ന് സ​മാ​ന​മാ​യ ഒ​രു കീ​ട​നാ​ശി​നി ദു​ര​ന്ത​ത്തെ ചി​ത്രീ​ക​രി​ച്ച ഹ​ത്യ എ​ന്ന നാ​ട​ക​വും ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ കൃ​തി. നീ​ലേ​ശ്വ​രം സ്വ​ദേ​ശി‍​യാ​യ ശ​ര​ത് ച​ന്ദ്ര​ന്‍ ആ​കാ​ശ​വാ​ണി ക​ണ്ണൂ​ര്‍ നി​ല​യ​ത്തി​ലെ പ്രോ​ഗ്രാം എ​ക്‌​സി​ക്യൂ​ട്ടീ​വാ​ണ്.