ജി​ല്ല​യി​ല്‍ 286 പേ​ര്‍​ക്ക് കോ​വി​ഡ്, 156 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Sunday, April 11, 2021 12:20 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 286 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 156 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 2194 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്.

വീ​ടു​ക​ളി​ല്‍ 9083 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 462 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9545 പേ​രാ​ണ്. പു​തി​യ​താ​യി 850 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 2247 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

611 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 246 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 157 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. 34,113 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 31,597 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.