സ​ഞ്ചാ​രി​ക​ളെ കു​ളി​ര​ണി​യി​ച്ച് കു​ട്ടി​പ്പു​ല്ല്
Monday, April 12, 2021 1:08 AM IST
ആ​ല​ക്കോ​ട്: കാ​ഴ്ച​ക​ളു​ടെ വ​സ​ന്ത​മൊ​രു​ക്കി സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കു​ട്ടി​പ്പു​ല്ല്. പാ​ല​ക്ക​യം​ത​ട്ടി​നും പൈ​ത​ൽ​മ​ല​യ്ക്കും ഇ​ട​യി​ലാ​ണ് ന​യ​ന​സു​ന്ദ​ര​മാ​യ കു​ട്ടി​പ്പു​ല്ല് സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ക്കു​ന്ന​ത്. പൈ​ത​ൽ ക​യ​റാ​തെ​ത​ന്നെ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 4000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പൈ​ത​ൽ മ​ല​യു​ടെ മു​ഴു​വ​ൻ സൗ​ന്ദ​ര്യ​വും കു​ട്ടി​പ്പു​ല്ലി​ൽ നി​ന്നാ​ൽ ആ​സ്വ​ദി​ക്കാം. കു​ട​ക് മ​ല​നി​ര​ക​ളു​ടെ വി​ദൂ​ര കാ​ഴ്ച​യും ഇ​വി​ടെ നി​ന്നാ​ൽ സാ​ധ്യ​മാ​ണ്.
പു​തി​യ റോ​ഡ് കു​ട്ടി​പ്പു​ല്ലി​ൽ വ​രെ എ​ത്തി​ച്ചേ​ർ​ന്ന​തി​നാ​ൽ പാ​ല​ക്ക​യം​ത​ട്ട് പോ​ലെ​ത​ന്നെ കു​ട്ടി​പ്പു​ല്ലി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും. കു​ട്ടി​പ്പു​ല്ലി​ൽ നി​ന്നാ​ൽ പാ​ല​ക്ക​യം​ത​ട്ടി​ന്‍റെ കാ​ഴ്ച​യും ദ്യ​ശ്യ​മാ​ണ്. കു​ട്ടി​പ്പു​ല്ലി​ൽ​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ പൈ​ത​ൽ​മ​ല​യു​ടെ മു​ക​ളി​ൽ എ​ത്തി​ച്ചേ​രും. ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മ​ല​യു​ടെ മു​ക​ളി​ൽ ന​ട്ടു​വ​ള​ർ​ത്തി​യി​രി​ക്കു​ന്ന അ​ക്കേ​ഷ്യ മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നും ക​ഴി​യും.
ഇ​വി​ടെ​നി​ന്ന് ക​രാ​മ​രം​ത​ട്ട്- വൈ​ത​ൽ കു​ണ്ട് വ​ഴി പൈ​ത​ൽ​മ​ല​യ്ക്കു​ള്ള മ​റ്റൊ​രു വ​ഴി​യാ​യ മ​ഞ്ഞ​പ്പു​ല്ലിലും ​എ​ത്തി​ച്ചേ​രും. വ​ഴി​യി​ൽ വൈ​ത​ൽ കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​വും കാ​ണാ​ൻ സാ​ധി​ക്കും. പാ​ല​ക്ക​യം​ത​ട്ടി​ൽ നി​ന്നു വ​രു​ന്ന​വ​ർ​ക്ക് മ​ഞ്ഞു​മ​ല, ക​ന​ക​ക്കു​ന്ന്, ന​ര​യ​ൻ​ക​ല്ല് ത​ട്ട്, ക​രാ​മ​രം ത​ട്ട് വ​ഴി കു​ട്ടി​പ്പു​ല്ലി​ൽ എ​ത്തി​ച്ചേ​രാം.