രേ​ണു​ക​യ്ക്കും കു​ടും​ബ​ത്തി​നും ഫ്രെ​യി​മി​ന്‍റെ ക​രു​ത​ൽ
Tuesday, April 13, 2021 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ സ​ഹ​പാ​ഠി​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ 1989 ബാ​ച്ച് എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്രെ​യിം 89 കൂ​ട്ടാ​യ്മ. 2018 ന​വം​ബ​റി​ൽ സെ​ക്യൂ​രി​റ്റി ജോ​ലി​ക്കി​ടെ ഹൃ​ദ​യ​സ്തം​ഭ​ന​ത്താ​ൽ മ​ര​ണ​പ്പെ​ട്ട പ്ര​കാ​ശ​ന്‍റെ ഭാ​ര്യ രേ​ണു​ക​യ്ക്കും മ​ക്ക​ളാ​യ രോ​ഷ്നി, പ്ര​ശോ​ഭ് എ​ന്നി​വ​ർ​ക്കും വേ​ണ്ടി​യാ​ണ് വാ​ഴു​ന്നോ​റൊ​ടി മേ​നി​ക്കോ​ട്ട് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. താ​ക്കോ​ൽ​ദാ​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത നി​ർ​വ​ഹി​ച്ചു.
ഫ്രെ​യിം 89 പ്ര​സി​ഡ​ന്‍റ് സി.​പ്ര​മോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ പി.​വി. മോ​ഹ​ന​ൻ, ഉ​പ്പി​ലി​ക്കൈ ജി​എ​ച്ച്എ​സ്എ​സ് 1992 ബാ​ച്ച് എ​സ്എ​സ്എ​ൽ​സി ബാ​ച്ച് കൂ​ട്ടാ​യ്മ 'മ​ഷി​ക്കു​പ്പി' യു​ടെ പ്ര​സി​ഡ​ന്‍റ് പു​രു​ഷോ​ത്ത​മ​ൻ, സ്നേ​ഹ​വീ​ട് നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. വി​നോ​ദ്, സെ​ക്ര​ട്ട​റി കെ.​വി. ശ​ശി​ധ​ര​ൻ, സു​ധാ​ക​ര​ൻ അ​ര​യി, ഉ​ണ്ണി​കൃ​ഷ്ണ​ൻ കി​നാ​നൂ​ർ, ടി.​എ​ൻ. ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ. ര​ഘു സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​വി. ശ​ശി​ധ​ര​ൻ ന​ന്ദി​യും അ​റി​യി​ച്ചു.