ഉ​ഷാ​റി​ല്ലാ​തെ വി​ഷു​വി​പ​ണി
Tuesday, April 13, 2021 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​തി​വി​ന് വി​പ​രീ​ത​മാ​യി ആ​വേ​ശം കു​റ​ഞ്ഞ് വി​ഷു​വി​പ​ണി. ഇ​ത്ത​വ​ണ വ​ഴി​യോ​ര ക​ച്ച​വ​ട​മി​ല്ലാ​ത്ത​താ​ണ് വി​ഷു വി​പ​ണി​യു​ടെ പൊ​ലി​മ കു​റ​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ചെ​യ്ത​വ​രെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ​ത്തി ഒ​ഴി​പ്പി​ച്ചു.
വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രി​ല്ലാ​ത്ത​ത് ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി. തു​ണി​ക്ക​ട​ക​ളി​ലാ​യി​രു​ന്നു ഏ​റ്റ​വു​മ​ധി​കം തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​ഴി​യോ​ര​ക​ച്ച​വ​ട​മി​ല്ലാ​ത്ത​തി​നാ​ൽ പ​തി​വ് ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ല​ഭി​ക്കു​ക​യും ചെ​യ്തു. ക​ണി​ക്ക​ല​ത്തി​നും ക​ണി​വി​ഗ്ര​ഹ​ത്തി​നും മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. വി​ഷു​വി​ന് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ ഇ​ന്ന് ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ.
കു​ടും​ബ​ശ്രീ​യു​ടെ വി​ഷു​വി​പ​ണി​ക്ക് കാ​ഞ്ഞ​ങ്ങാ​ട്ട് തു​ട​ക്ക​മാ​യി. പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നി, കാ​ഞ്ഞ​ങ്ങാ​ട് പ​ട്ട​ണ​ത്തി​ലെ പ​ഴ​യ കൈ​ലാ​സ് തി​യ​റ്റ​റി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ഷു​ദി​നം വ​രെ വി​പ​ണി രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കും.
ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ ക​ർ​ഷ​ക​രി​ൽ​നി​ന്നും ജൈ​വ പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് സ്വീ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി വി​ല​കു​റ​ച്ച് എ​ത്തി​ക്കു​ന്ന​തി​ന് സ്റ്റാ​ളു​ക​ൾ ആ​രം​ഭി​ച്ചു. പ​യ​ർ, ന​ര​മ്പ​ൻ, വെ​ണ്ട, ചേ​ന, ക​ണി​വെ​ള്ള​രി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കു​ന്ന എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ൾ, അ​ച്ചാ​ർ, പാ​യ​സം തു​ട​ങ്ങി​യ​വ​യും സ്റ്റാ​ളു​ക​ളി​ൽ വി​പ​ണ​നം ന​ട​ത്തും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മീ​ന​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ടി.​വി. പ്രേ​മ, കെ. ​സു​ജി​നി, അ​ക്കൗ​ണ്ട​ന്‍റു​മാ​രാ​യ പി. ​രാ​ധി​ക, പി. ​സു​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.