കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ളു​മാ​യി ഗ​ണേ​ഷ് വീ​ണ്ടു​മെ​ത്തി
Tuesday, April 13, 2021 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ത്തു​വ​ര്‍​ഷ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ല്‍ കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി ഗ​ണേ​ഷ് ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ച്ചി​ല്ല. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ഒ​രു വി​ഗ്ര​ഹം പോ​ലും വി​ല്‍​ക്കാ​നാ​കാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ അ​നു​ഭ​വം ഇ​ത്ത​വ​ണ ഉ​ണ്ടാ​വി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഗ​ണേ​ഷ് ഇ​ത്ത​വ​ണ കാ​ലേ​ക്കൂ​ട്ടി എ​ത്തി​യ​ത്.
ഐ​ങ്ങോ​ത്ത് ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം വാ​ങ്ങാ​നാ​ളി​ല്ലാ​ത്ത ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ര്‍​ക്കു ന​ടു​വി​ല്‍ ക​ണ്ണീ​ര​ണി​ഞ്ഞു നി​ന്ന ഗ​ണേ​ഷി​ന്‍റെ ചി​ത്രം ക​ഴി​ഞ്ഞ വി​ഷു​ക്കാ​ല​ത്തി​ന്‍റെ നൊ​മ്പ​ര​ക്കാ​ഴ്ച​ക​ളി​ലൊ​ന്നാ​യി​രു​ന്നു. വി​ഷു വി​പ​ണി ല​ക്ഷ്യം വ​ച്ച് ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​ക്കി നി​ര്‍​മി​ച്ച പ്ര​തി​മ​ക​ളാ​ണ് അ​ന്ന് വി​റ്റ​ഴി​ക്കാ​നാ​വാ​തെ കെ​ട്ടി​വ​യ്‌​ക്കേ​ണ്ടി​വ​ന്ന​ത്. പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ടു​പ്പി​ച്ച​തോ​ടെ ക​ച്ച​വ​ടം ഉ​പേ​ക്ഷി​ച്ച് രാ​ജ​സ്ഥാ​നി​ലേ​ക്ക് തി​രി​കെ പോ​കേ​ണ്ടി​വ​ന്ന അ​വ​സ്ഥ​യാ​ണ് അ​ന്നു​ണ്ടാ​യ​ത്.
രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ലെ ഗു​ള്‍​സാ​യി ഗ്രാ​മ​ത്തി​ല്‍​നി​ന്നു​ള്ള ഗ​ണേ​ഷ് ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​മാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ഞ്ഞ​ങ്ങാ​ട്ട് ത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. ത​നി കേ​ര​ള​ത്ത​നി​മ​യു​ള്ള കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ളാ​ണ് ഗ​ണേ​ഷി​ന്‍റെ പ​ണി​പ്പു​ര​യി​ല്‍ രൂ​പ​മെ​ടു​ക്കു​ന്ന​ത്. പ്ലാ​സ്റ്റ​ര്‍ ഓ​ഫ് പാ​രീ​സി​ല്‍ വൈ​റ്റ് സി​മ​ന്‍റ് ചേ​ര്‍​ത്ത് അ​ച്ചു​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന കൃ​ഷ്ണ വി​ഗ്ര​ഹ​ങ്ങ​ള്‍ ചാ​യം​പൂ​ശി അ​ല​ങ്കാ​ര​പ്പ​ണി​ക​ളോ​ടെ​യാ​ണ് വി​ല്‍​പ​ന​യ്ക്ക് ത​യാ​റാ​ക്കു​ന്ന​ത്. 100 മു​ത​ല്‍ 600 രൂ​പ വ​രെ​യാ​ണ് വി​ല. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വി​ഷു​ക്കാ​ല​ത്ത് ര​ണ്ടാ​യി​ര​ത്തോ​ളം വി​ഗ്ര​ഹ​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു.
ഇ​ത്ത​വ​ണ​യും കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ഭീ​ഷ​ണി ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​നി​യൊ​രു അ​ട​ച്ചു​പൂ​ട്ട​ലു​ണ്ടാ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഗ​ണേ​ഷ് വി​ഷു​വി​നാ​യി മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.