ചെ​റു​പു​ഴ​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന് പി​ന്നി​ൽ കാ​റി​ടി​ച്ചു
Friday, April 16, 2021 12:25 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 12ന് ​ചെ​റു​പു​ഴ വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ശാ​ല​യു​ടെ മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ളി​ങ്ങോം ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നി​ടി​ക്കു​ക​യും ഇ​ടി​യേ​റ്റ കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​നും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​വു​ക​യും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത ഡ്രൈ​വ​റെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ അ​മ്പ​ലം റോ​ഡി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ബു​ള്ള​റ്റും അ​മ്പ​ലം റോ​ഡി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്ന സ്കൂ​ട്ടി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ബു​ള്ള​റ്റ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.