സാ​ന്ത്വ​ന​ത്തി​നൊ​പ്പം ഭ​ക്ഷ്യ​ധാ​ന്യ​വും എ​ത്തി​ച്ചു​ന​ൽ​കാ​ൻ തൃ​ക്ക​രി​പ്പൂ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലെ വ​നി​ത​ക​ൾ
Sunday, April 18, 2021 12:32 AM IST
തൃ​ക്ക​രി​പ്പൂ​ർ: സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​നെ​ത്തു​ന്ന വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കി പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കാ​ൻ തൃ​ക്ക​രി​പ്പൂ​ർ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യി​ലെ വ​നി​താ വോ​ള​ണ്ടി​യ​ർ​മാ​ർ. പ​ല വീ​ടു​ക​ളും സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ രോ​ഗ​പീ​ഡ​യ്ക്കൊ​പ്പം ക​ന​ത്ത ചി​കി​ത്സാ ചെ​ല​വു​ക​ൾ കൂ​ടി​യാ​കു​ന്പോ​ൾ നി​ത്യ ജീ​വി​ത​ത്തി​നു ത​ന്നെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

സാ​ന്ത്വ​ന​ത്തി​നൊ​പ്പം കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​വും എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​നാ​യി സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ച സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ​കെ​എം ഗ്ലോ​ബ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​എ. മു​നീ​ർ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​ക്ക് കീ​ഴി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 87 കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി. ഹോം​കെ​യ​ർ ലീ​ഡ​ർ അ​ഹ​മ്മ​ദ് മ​ണി​യ​നോ​ടി​യി​ൽ നി​ന്നും ഷീ ​ടീം വോ​ള​ണ്ടി​യ​ർ​മാ​രാ​യ എം. ​മൈ​മൂ​ന, കെ.​വി.​പി. ജ​മീ​ല എ​ന്നി​വ​ർ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.