വീ​ട്ട​മ്മ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Sunday, April 18, 2021 9:53 PM IST
മാ​ലോം: അ​ടു​ക്ക​ള ഭാ​ഗ​ത്തെ എ​ർ​ത്ത്‌ ക​മ്പി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു.
പു​ഞ്ച ബ​ന്ധ​മ​ല​യി​ലെ കോ​ട്ട​ക്കു​ഴി ജോ​യി​യു​ടെ ഭാ​ര്യ സി​ല്ലി (56)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30ഒാ​ടെ​യാ​ണ് അ​പ​ക​ടം. സി​ല്ലി ഷോ​ക്കേ​റ്റ് നി​ല​ത്തു​വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട ജോ​യി
ഉ​ട​ൻ അ​ടു​ത്ത വീ​ട്ടി​ൽ ചെ​ന്ന് വി​വ​രം പ​റ​യു​ക​യും വീ​ട്ടു​കാ​ർ വി​വ​രം ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പോ​സ്റ്റി​ൽ നി​ന്നും ഈ ​വീ​ട്ടി​ലേ​ക്കു​ള്ള ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​രി​ക്കു​ണ്ട് എ​സ്. ഐ. ​ബാ​ബു മോ​ൻ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ദ​ദേ​ഹം പോ​സ്റ്റ്‌ മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: ബി​ബി​ൻ,വി​ജി, പ​രേ​ത​യാ​യ ബി​ൻ​സി. മ​രു​മ​ക​ൻ: ഷി​ന്‍റോ (എ​റ​ണാ​കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ:​മാ​ത്ത​ച്ച​ൻ, ജാ​ൻ​സി, ലൈ​സ, സി​ബി, ബി​ജു, ഷി​ൻ​സി, ഷി​നി.