തൃ​ക്ക​രി​പ്പൂ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്നു
Monday, April 19, 2021 12:23 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​തി​റ്റാ​ണ്ടു​ക​ളാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന തൃ​ക്ക​രി​പ്പൂ​രി​ലെ വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ട​മൊ​രു​ങ്ങു​ന്നു. ഇ​ള​മ്പ​ച്ചി മി​നി സ്റ്റേ​ഡി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് പു​തി​യ ഇ​രു​നി​ല കെ​ട്ടി​ടം പ​ണി തീ​ർ​ന്നു വ​രു​ന്ന​ത്.

നേ​ര​ത്തെ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 10 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് 75 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ ത​ങ്ക​യം മു​ക്കി​ന​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്ഥാ​പ​നം പു​തി​യ കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കും. ഇ​രു​നി​ല​ക​ളി​ലാ​യി പ​ണി​യു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​സി. എ​ൻ​ജി​നീ​യ​ർ​ക്കു​ള്ള ഓ​ഫീ​സ് മു​റി, സ​ബ് എ​ൻ​ജി​നീ​യ​ർ, ഓ​വ​ർ​സി​യ​ർ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഓ​ഫീ​സ് മു​റി, സ്റ്റാ​ഫ് റൂം, ​ബി​ൽ ക​ള​ക്ഷ​നു​ള്ള കൗ​ണ്ട​ർ തു​ട​ങ്ങി​യ​വ പ്ര​ത്യേ​ക​മാ​യു​ണ്ട്. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തി​ന് ചു​റ്റു​മ​തി​ൽ പ​ണി​തി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ന്നി​ല്ല. ആ​ദ്യ​കാ​ല​ത്ത് തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ വെ​ള്ളാ​പ്പ റോ​ഡി​ന​ടു​ത്ത് വാ​ട​ക കെ​ട്ടി​ട​ത്തി​ലും പി​ന്നീ​ട്

ചൊ​വ്വേ​രി​യി​ലെ ഒ​രു വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് വൈ​ദ്യു​തി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടാ​ണ​ത് കു​റ​ച്ചു​കൂ​ടി സൗ​ക​ര്യ​മു​ള്ള ത​ങ്ക​യം മു​ക്ക് പ​രി​സ​ര​ത്തേ​ക്ക് മാ​റി​യ​ത്. 22000-ത്തോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള​താ​ണ് ഈ ​സെ​ക്ഷ​ൻ ഓ​ഫീ​സ്. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ന് പു​റ​മെ പ​ട​ന്ന, വ​ലി​യ​പ​റ​മ്പ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​താ​നും ഗു​ണ​ഭോ​ക്താ​ക്ക​ളും ഈ ​ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലാ​ണ്. ഇ​ള​മ്പ​ച്ചി​യി​ലെ 33 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നും വി​വി​ധ ക​പ്പാ​സി​റ്റി​യു​ള്ള 90 ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ച്ചാ​ണ് നി​ല​വി​ൽ വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം എ​ച്ച്ടി, എ​ൽ​ടി ലൈ​നു​ക​ൾ പ​ഴ​യ​കാ​ല​ത്ത് സ്ഥാ​പി​ച്ച​താ​ണ്. ഇ​ത് പ​ല​യി​ട​ങ്ങ​ളി​ലും മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തു​മു​ണ്ട്.

പി​ലി​ക്കോ​ട് മേ​ജ​ർ വൈ​ദ്യു​തി സെ​ക്ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ക്ക​രി​പ്പൂ​രി​ലെ ഈ ​ഓ​ഫീ​സി​ൽ ഒ​രു അ​സി. എ​ൻ​ജി​നീ​യ​ർ, മൂ​ന്ന് സ​ബ് എ​ൻ​ജി​നീ​യ​ർ​മാ​രും അ​നു​ബ​ന്ധ സ്റ്റാ​ഫും ഉ​ണ്ടെ​ങ്കി​ലും ഇ​ത് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. നീ​ണ്ടു കി​ട​ക്കു​ന്ന ക​ൺ​സ്യൂ​മ​ർ ഏ​രി​യ​ക​ളി​ൽ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​ത് കാ​ര​ണം വാ​ട​ക​ക്കെ​ടു​ത്ത വാ​ഹ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.