വിളകൾക്ക് വിലയിടിയുന്നു; കർഷകർ അങ്കലാപ്പിൽ
Monday, April 19, 2021 12:23 AM IST
പെ​രു​മ്പ​ട​വ്: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വീ​ണ്ടും വി​ല​ത്ത​ക​ർ​ച്ച​യി​ൽ. ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം റ​ബ​ർ, തേ​ങ്ങ, അ​ട​യ്ക്ക എ​ന്നി​വ​യു​ടെ വി​ല​ക​ൾ ഉ​യ​ർ​ന്നു​വ​ന്ന​ത് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ, ഒ​രാ​ഴ്ച മു​മ്പ് വ​രെ 172 രൂ​പ ഉ​ണ്ടാ​യി​രു​ന്ന റ​ബ​റി​ന്‍റെ വി​ല ഇ​പ്പോ​ൾ 10 രൂ​പ​യോ​ളം താ​ഴ്ന്നു. അ​തു​പോ​ലെ 43 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല 38 രു​പ​യാ​യി കു​റ​ഞ്ഞു. 420 രൂ​പ​യു​ണ്ടാ​യി​രു​ന്ന അ​ട​യ്ക്ക​യു​ടെ വി​ല 360 ലും ​എ​ത്തി​യി​ട്ടു​ണ്ട്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല​ത്ത​ക​ർ​ച്ച രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. മാ​ത്ര​വു​മ​ല്ല വി​ല​ത്ത​ക​ർ​ച്ച അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ മ​ല​യോ​ര​ത്തെ ചെ​റു​കി​ട ക​ർ​ഷ​ക​ർ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി സൂ​ക്ഷി​ക്കാ​നും മ​ടി​ക്കു​ക​യാ​ണ്. വ​ലി​യ ക​മ്പ​നി​ക​ളെ​ല്ലാം വ്യാ​പാ​ര​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണ് വി​ല​ത്ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സൂ​ക്ഷി​ച്ച ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ക​പ്പ, ചേ​ന, ചേ​മ്പ് പോ​ലെ​യു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ വി​ല​ത്ത​ക​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട ഒ​രു വ​ർ​ഷ​മാ​യി​രു​ന്നു ക​ട​ന്നു​പോ​യ​ത്. മി​ക്ക ക​ർ​ഷ​ക​ർ​ക്കും പ​ണി​ക്കൂ​ലി പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ക​പ്പ,ചേ​ന,ചേ​മ്പ് എ​ന്നി​വ വാ​ങ്ങു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
അ​തു​കൊ​ണ്ട് ക​ർ​ഷ​ക​ർ വി​ള​വെ​ടു​ക്കാ​തെ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക​വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്കു​തി​പ്പും തു​ട​ർ​ന്നാ​ൽ കോ​വി​ഡ് കാ​ല​ത്ത് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന മേ​ഖ​ല​യാ​യി കാ​ർ​ഷി​ക​മേ​ഖ​ല മാ​റും. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​കൂ.